ഐഎസ്ആര്‍ഒയുടെ ആദ്യ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്
ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ്ണ വാണീജ്യ വിക്ഷേപണ ദൗത്യം ഇന്ന് . രാവിലെ 1024ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹം അടക്കമുള്ളവയാണ് വിക്ഷേപിക്കുക. പിഎസ്എല്‍വി 5.1 ആണ് വിക്ഷേപണ വാഹനം. ആമസോണിയക്കൊപ്പം വിക്ഷേപിക്കുന്ന സതീഷ് ധവാന് സാറ്റ്(എസ് ഡി സാറ്റ്) എന്ന ചെറു ഉപഗ്രഹം പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകര്‍പ്പും ഭ്രമണപദത്തിലെത്തിക്കും.
ആമസോണിയക്കൊപ്പം 18 ചെറു ഉപഗ്രഹങ്ങളെയാണ് ഭ്രമണപദത്തിലെത്തിക്കുക. ഇന്‍ സ്പേസിന്റെ നാലും, എസ്ഐഎലിന്റെ 14 ഉപഗ്രഹങ്ങളുമാണ് ആമസോണിയ ഒന്നിനൊപ്പം വിക്ഷേപിക്കുക. ഇന്‍ സപേസിന്റെ നാല് ഉപഗ്രഹങ്ങളില്‍ സ്വകാര്യ കമ്പനിയായ സ്പേസ് കിഡിസ് നിര്‍മ്മിച്ച സതീഷ് ധവാന് ഉപഗ്രഹവും ഉള്‍പ്പെടും. ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ ശിവന് ഉള്‍പ്പെടെ രാജ്യത്തെ 500ഓളം വ്യക്തികളുടെ പേരുകളും ഉണ്ടാകും.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍
പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് ഇതോടെ ഐഎസ്ആര്‍ഒ ഉയരുകയാണ്. ബ്രസീല്‍ തദ്ദേശിയമായി നിര്‍മ്മിച്ച ഒപ്റ്റിക്കല്‍ റിമോര്‍ട്ട് സെന്‍സിങ് ഉപഗ്രഹമായ ആമസോണിയ-1 ആണ് പ്രഥമ വാണീജ്യ ദൗത്യത്തില്‍ വിക്ഷേപിക്കുന്നത്. ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് 637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷമ ഉപഗ്രഹമായ ആമസോണിയ-1 ഉപഗ്രഹത്തിന്റെ പ്രധാന ജോലി. ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷി വൈവിധ്യങ്ങള്‍ വിലയിരുത്താനും ഉപഗ്രഹം ഉപകരിക്കും. ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ-1.
രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
വിക്ഷേപണത്തിന് മുന്നോടിയായുള്ള 25.5 മണിക്കൂര്‍ നീണ്ട കൗണ്ട് ശനിയാഴ്ച്ച രാവിലെ 8.54ന് തുടങ്ങിയിരുന്നു. ഇസ്രോയുടെ എക്കാലത്തേയും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയാണ് ആമസോണിയയെ വഹിക്കുന്നത്. പിഎസ്എല്‍വിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യമാണെന്ന പ്രത്യേകതയുമുണ്ട്. ഇതുവരെ ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊപ്പമായിരുന്നു പുറത്തു നിന്നള്ള ചെറു ഉപഗ്രഹങ്ങള്‍ ഇസ്രോ പണം വാങ്ങി വിക്ഷേപിച്ചിരിക്കുന്നത്. വാണീജ്യ വിക്ഷേപണം വിജയകരമാകുന്നതോടെ ലക്ഷക്കണക്കിന് ഡോളര്‍ വിദേശ നാണ്യം ഇതുവഴി കഴിയുമെന്നതാണ് പ്രത്.കേത.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ശ്രീഹരിക്കോട്ടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ട്. ഐഎസ്ആര്‍ഒയുടെ വെബ്സൈറ്റിലും യൂട്വൂബ്, ഫോസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴിയും വിക്ഷേപണത്തിന്റഎ ത്തസമയ സംപ്രേഷണം ഉണ്ടാകും.
നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications