കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്‌ആര്‍ഒയുടെ ആദ്യ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്‌

Google Oneindia Malayalam News

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്‌ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ്ണ വാണീജ്യ വിക്ഷേപണ ദൗത്യം ഇന്ന്‌ . രാവിലെ 1024ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹം അടക്കമുള്ളവയാണ്‌ വിക്ഷേപിക്കുക. പിഎസ്‌എല്‍വി 5.1 ആണ്‌ വിക്ഷേപണ വാഹനം. ആമസോണിയക്കൊപ്പം വിക്ഷേപിക്കുന്ന സതീഷ്‌ ധവാന്‍ സാറ്റ്‌(എസ്‌ ഡി സാറ്റ്‌) എന്ന ചെറു ഉപഗ്രഹം പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവത്‌ഗീതയുടെ പകര്‍പ്പും ഭ്രമണപദത്തിലെത്തിക്കും.

ആമസോണിയക്കൊപ്പം 18 ചെറു ഉപഗ്രഹങ്ങളെയാണ്‌ ഭ്രമണപദത്തിലെത്തിക്കുക. ഇന്‍ സ്‌പേസിന്റെ നാലും, എസ്‌ഐഎലിന്റെ 14 ഉപഗ്രഹങ്ങളുമാണ്‌ ആമസോണിയ ഒന്നിനൊപ്പം വിക്ഷേപിക്കുക. ഇന്‍ സപേസിന്റെ നാല്‌ ഉപഗ്രഹങ്ങളില്‍ സ്വകാര്യ കമ്പനിയായ സ്‌പേസ്‌ കിഡിസ്‌ നിര്‍മ്മിച്ച സതീഷ്‌ ധവാന്‍ ഉപഗ്രഹവും ഉള്‍പ്പെടും. ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 500ഓളം വ്യക്തികളുടെ പേരുകളും ഉണ്ടാകും.

isro

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക്‌ ഇതോടെ ഐഎസ്‌ആര്‍ഒ ഉയരുകയാണ്‌. ബ്രസീല്‍ തദ്ദേശിയമായി നിര്‍മ്മിച്ച ഒപ്‌റ്റിക്കല്‍ റിമോര്‍ട്ട്‌ സെന്‍സിങ്‌ ഉപഗ്രഹമായ ആമസോണിയ-1 ആണ്‌ പ്രഥമ വാണീജ്യ ദൗത്യത്തില്‍ വിക്ഷേപിക്കുന്നത്‌. ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ്‌ 637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷമ ഉപഗ്രഹമായ ആമസോണിയ-1 ഉപഗ്രഹത്തിന്റെ പ്രധാന ജോലി. ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷി വൈവിധ്യങ്ങള്‍ വിലയിരുത്താനും ഉപഗ്രഹം ഉപകരിക്കും. ഇന്ത്യയില്‍ നിന്ന്‌ വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ്‌ ആമസോണിയ-1.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള 25.5 മണിക്കൂര്‍ നീണ്ട കൗണ്ട്‌ ശനിയാഴ്‌ച്ച രാവിലെ 8.54ന്‌ തുടങ്ങിയിരുന്നു. ഇസ്രോയുടെ എക്കാലത്തേയും വിശ്വസ്‌ത വിക്ഷേപണ വാഹനമായ പിഎസ്‌എല്‍വിയാണ്‌ ആമസോണിയയെ വഹിക്കുന്നത്‌. പിഎസ്‌എല്‍വിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യമാണെന്ന പ്രത്യേകതയുമുണ്ട്‌. ഇതുവരെ ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊപ്പമായിരുന്നു പുറത്തു നിന്നള്ള ചെറു ഉപഗ്രഹങ്ങള്‍ ഇസ്രോ പണം വാങ്ങി വിക്ഷേപിച്ചിരിക്കുന്നത്‌. വാണീജ്യ വിക്ഷേപണം വിജയകരമാകുന്നതോടെ ലക്ഷക്കണക്കിന്‌ ഡോളര്‍ വിദേശ നാണ്യം ഇതുവഴി കഴിയുമെന്നതാണ്‌ പ്രത്‌.കേത.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ശ്രീഹരിക്കോട്ടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വിലക്കുണ്ട്‌. ഐഎസ്‌ആര്‍ഒയുടെ വെബ്‌സൈറ്റിലും യൂട്വൂബ്‌, ഫോസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നിവ വഴിയും വിക്ഷേപണത്തിന്റഎ ത്തസമയ സംപ്രേഷണം ഉണ്ടാകും.

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

English summary
ISRO first business satellite launch today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X