കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ചിത്രവും ഭഗവത്‌ ഗീതയും ബഹിരാകാശത്തേക്ക്‌; വിക്ഷപണം നടന്നു

Google Oneindia Malayalam News

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്‌ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ്ണ വാണിജ്യ വിക്ഷേപണം നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ വിക്ഷേപണം നടന്നത്‌. അല്‍പ്പസമയം മുന്‍പ്‌ 10.30ഒടെയായിരുന്നു വിക്ഷേപണം. ആകെ 19 സാറ്റലൈറ്റുകളാണ്‌ വിക്ഷേപിച്ചത്‌. വിക്ഷേപിച്ച്‌ സാറ്റ്‌ലൈറ്റുകളില്‍ ഒന്നായ സതീഷ്‌ ധവാന്‍ സാറ്റ്‌ എന്ന്‌ ചെറു ഉപഗ്രഹത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവത്‌ ഗീതയുടെ പകര്‍പ്പും ബഹിരാകാശത്തേക്ക്‌ അയച്ചു.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹം അടക്കമുള്ളവയാണ്‌ വിക്ഷേപിച്ചത്‌. പിഎസ്‌എല്‍വി 5.1 ആണ്‌ വിക്ഷേപണ വാഹനം.

satlitte

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ആമസോണിയക്കൊപ്പം 18 ചെറു ഉപഗ്രഹങ്ങളെയാണ്‌ ഭ്രമണപദത്തിലെത്തിക്കുക. ഇന്‍ സ്‌പേസിന്റെ നാലും, എസ്‌ഐഎലിന്റെ 14 ഉപഗ്രഹങ്ങളുമാണ്‌ ആമസോണിയ ഒന്നിനൊപ്പം വിക്ഷേപിച്ചത്‌. ഇന്‍ സപേസിന്റെ നാല്‌ ഉപഗ്രഹങ്ങളില്‍ സ്വകാര്യ കമ്പനിയായ സ്‌പേസ്‌ കിഡിസ്‌ നിര്‍മ്മിച്ച സതീഷ്‌ ധവാന്‍ ഉപഗ്രഹവും ഉള്‍പ്പെടും. ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 500ഓളം വ്യക്തികളുടെ പേരുകളും ഉണ്ട്‌

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
ISRO first business satellite launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X