കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ ചൊവ്വയിലെത്തിച്ച് രാധാകൃഷ്ണന്‍ പടിയിറങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി രാധാകൃഷ്ണന്‍ പടിയിറങ്ങി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചാണ് ഡോ കെ രാധാകൃഷ്ണന്‍ വിരമിച്ചത്.

തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഏവിയോണിക്‌സ് എന്‍ജിനീയറായിട്ടാണ് കെ രാധാകൃഷ്ണന്‍ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട് വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ അധ്യക്ഷനായി.

Dr K Radhakrishnan

മലയാളിയായ ജി മാധവന്‍നായര്‍ വിരമിച്ചപ്പോഴാണ് രാധാകൃഷ്ണന്‍ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി നിയമിക്കപ്പെട്ടത്. 2009 ഒക്ടോബര്‍ 31 നായിരുന്നു അദ്ദേഹം ചുമതലയേറ്റത്. 2014 ഓഗസ്റ്റില്‍ വിരമിക്കേണ്ടതായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക താത്പര്യത്തെ തുടര്‍ന്ന് ഡിസംബര്‍ 31 വരെ അദ്ദേഹം ജോലിയില്‍ തുടരുകയായിരുന്നു.

ഉരുക്ക് മനുഷ്യന്‍ എന്നാണ് രാധാകൃഷ്ണനെ ഐഎസ്ആര്‍ഒയിലെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. മംഗള്‍യാന്‍ അടക്കം വന്‍ നേട്ടങ്ങളാണ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഐഎസ്ആര്‍ഒ സ്വന്തമാക്കിയത്.

പിഎസ്എല്‍വിയുടെ 12 തുടര്‍ച്ചയായ വിക്ഷേപണ വിജയങ്ങള്‍, തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജിഎസ്എല്‍വിയുടെ വിജയകരമായ വിക്ഷേപണം, ഇന്‍സാറ്റ്/ജിസാറ്റ് ഉപഗ്രഹങ്ങള്‍, മൂന്ന് ഗതി നിര്‍ണയ ഉപഗ്രങ്ങള്‍, ആറ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഉപഗ്രങ്ങള്‍... തുടങ്ങി വലിയ നേട്ടങ്ങളാണ് അഞ്ച് വര്‍ഷം കൊണ്ട് ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയത്.

തന്റെ മുന്‍ഗാമികളേക്കാളെല്ലാം ഏറെ നേട്ടങ്ങള്‍ ഐഎസ്ആര്‍ഒക്ക് നല്‍കിയാണ് വിടപറയുന്നതെന്നതില്‍ രാധാകൃഷ്ണന് അഭിമാനിക്കാം. തൃശൂര്‍ ഇരിഞ്ഞാടക്കുട സ്വദേശിയാണ് ഡോ കെ രാധാകൃഷ്ണന്‍.

രാധാകൃഷ്ണന്‍ വിരമിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സെക്രട്ടറി സൈലേഷ് നായകിനെ ഐഎസ്ആര്‍ഒ ചെയര്‍മാനായി നിയമിച്ചു. പുതിയ ഒരാളെ ഐഎസ്ആര്‍ഒയില്‍ നിന്ന് കണ്ടെത്തുന്നത് വരെ മാത്രമായിരിക്കും സൈലേഷ് ചെയര്‍മാനായി തുടരുക.

English summary
Isro gives farewell to its 'Man of Steel' K Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X