കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വാദൗത്യം ; അഭിമാനമുഹൂര്‍ത്തങ്ങള്‍ സോഷ്യല്‍മീഡിയയിലും

Google Oneindia Malayalam News

ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യത്തിന്റെ വിവരങ്ങള്‍ തത്സമയം തന്നെ ജനങ്ങളിലെത്തിച്ചുകൊണ്ട് ഐ.എസ്.ആര്‍.ഒ. സോഷ്യല്‍മിഡീയയിലും വിജയചരിത്രം കുറിച്ചു. നേരത്തെയുളള ഫേസ്ബുക്ക് പേജിനു പുറമെ ട്വിറ്ററില്‍ പുതിയ അക്കൗണ്ടും ഐ.എസ്.ആര്‍.ഒ. തുടങ്ങിയിട്ടുണ്ട്.

ചൊവ്വാദൗത്യം വിജയിച്ച കാര്യം സ്ഥിരീകരിച്ചുകൊണ്ടുളള പോസ്റ്റടക്കം ദൗത്യത്തിന്റെ പടി പടിയായുളള വിവരങ്ങളെല്ലാം തന്നെ ഐ.എസ്.ആര്‍.ഒയുടെ ഫേസ്ബുക്ക് പേജില്‍ കാണാവുന്നതാണ്. ചൊവ്വാദൗത്യം വിജയിച്ചത് സ്ഥിരീകരിച്ചുകൊണ്ടുളള പോസ്റ്റ് 2761 പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

isro1

ഇന്ത്യയുടെ അഭിമാനദൗത്യമായ മംഗള്‍യാനെക്കുറിച്ചുളള വിവരങ്ങളും ഫേസ്ബുക്ക് പേജിലുണ്ട്. 442,187 പേര്‍ ഇതിനകം ഐ.എസ്.ആര്‍.ഒയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. 7,945 പേരാണ് ട്വിറ്റര്‍ പേജ് ഫോളോ ചെയ്തിരിക്കുന്നത്.

English summary
The Indian Space Research Organisation has ensured through social media that everyone outside its control room is updated on the success made by mars orbitor mission.isro has posted step by step progress in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X