• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിരാശ!! വിക്രം 'ഇരുട്ടിലാവാന്‍' ഇനി വെറും 3 ദിവസം.. പ്രതീക്ഷ കൈവെടിഞ്ഞ് ഇസ്രോ?

ബെംഗളൂരു: ചന്ദ്രയാന്‍ 2 ന്‍റെ വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ ഇസ്രോയ്ക്ക് മുന്നില്‍ അവശേഷിക്കുന്നത് വെറും 3 ദിനങ്ങള്‍. മൂന്ന് ദിവസം കഴിഞ്ഞാല്‍ വിക്രം ലാന്‍ഡ് ചെയ്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇരുട്ട് പരക്കും. ഇരുട്ട് രണ്ടാഴ്ചയോളം നീണ്ട് നില്‍ക്കും.

പിള്ള തെറിക്കും!! ബിജെപിയെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍.. അമിത് ഷാ ഇടപെടും?

നിലവില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ പ്രകാശമുണ്ട്. എന്നാല്‍ മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറി മറിയും. ഇതോടെ വിക്രമിന്‍റെ നിലവിലെ അവസ്ഥ എന്തെന്ന് അറിയാനുള്ള ഇസ്രോയുടെ അവസാന ശ്രമവും പരാജയപ്പെടും.

ദുഷ്കരമാകും

ദുഷ്കരമാകും

വിക്രം ചന്ദ്രോപരിതലത്തില്‍ തുടരുന്നതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഓര്‍ബിറ്റ് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ മേഖലയില്‍ ഇരുട്ട് പകര്‍ന്നാല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സാധ്യമായെന്ന് വരില്ല. ഇതോടെ ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള ഇസ്രോയുടെ അവസാന വട്ട പ്രതീക്ഷകളും ഇല്ലാതാവും.

പ്രവര്‍ത്തിക്കാന്‍ കഴിയില്ല

പ്രവര്‍ത്തിക്കാന്‍ കഴിയില്ല

മാത്രമല്ല 14 ദിവസത്തോളം വിക്രം ലാന്‍ഡറിന് ചന്ദ്രനിലെ ഇരുട്ടില്‍ നിലനില്‍ക്കാന്‍ കഴിയില്ല. സൂര്യ പ്രകാശമില്ലേങ്കില്‍ വിക്രമിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കില്ല. ഇവിടെ താപനില മൈനസ് 183 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്ന് പോയേക്കും. ഈ താപനിലയില്‍ ലാൻഡർ വിക്രമിന് പ്രവർത്തിക്കാൻ കഴിയാത്തത്ര തണുപ്പായിരിക്കും.

ഒരു ചന്ദ്ര ദിനം

ഒരു ചന്ദ്ര ദിനം

സപ്തംബര്‍ ഏഴിനാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ പതിച്ചത്. അതായത് ചന്ദ്രനില്‍ സൂര്യപ്രകാശം പതിച്ച് തുടങ്ങിയ സമയം. ചന്ദ്രനിലെ ഒരു പകല്‍ എന്നത് ഭൂമിയിലെ 14 ദിവസങ്ങളാണ്. സപ്തംബര്‍ 20-21 ആകുമ്പേഴേക്കും ചന്ദ്രനില്‍ ഇരുട്ട് നിറയും. നിലവില്‍ ഒരു ചന്ദ്രദിനം ( 14 ഭൗമ ദിനങ്ങള്‍) ദിവസത്തേക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി മാത്രേമ വിക്രമിനുള്ളൂ.

പ്രതീക്ഷ കൈവിട്ടു

പ്രതീക്ഷ കൈവിട്ടു

നിലവിലെ സാഹചര്യത്തില്‍ ഇനി പ്രതീക്ഷകള്‍ കാത്ത് സൂക്ഷിക്കേണ്ടതില്ലെന്നാണ് ശാസ്ത്രലോകം നല്‍കുന്ന സൂചന. പ്രതീക്ഷ നഷ്ടപ്പെട്ടെന്ന സൂചനയാണ് ഇസ്രോയും പങ്കുവെയ്ക്കുന്നത്. ഐഎസ്ആര്‍ഒ അവസാനം നടത്തിയ ട്വീറ്റില്‍ വിക്രമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. ഇപ്പോഴും ശ്രമം തുടരുകയാണെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നുമാണ് ഇസ്രോ ട്വീറ്റില്‍ കുറിച്ചത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞങ്ങള്‍ തുടരും എന്ന സന്ദേശം മാത്രമാണ് ഇസ്രോ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കും

റിപ്പോര്‍ട്ട് സമര്‍പ്പിക്കും

അതേസമയം വിക്രം ലാന്‍ഡര്‍ ക്രാഷ് ലാന്‍ഡ് ചെയ്ത സംഭവം അന്വേഷിക്കുന്നതിനായി ഇസ്രോ നിയോഗിച്ച ആഭ്യന്തര സമിതി ദൗത്യം പരാജയപ്പെടാന്‍ ഉണ്ടായ കാരണങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇസ്രാ ഈ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചന്ദ്രയാന്‍ 2

ചന്ദ്രയാന്‍ 2

ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങവെ സപ്തംബര്‍ ഏഴിന് പുലര്‍ച്ചയോടെയാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായതായി ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുകയായിരുന്നു.

കോണ്‍ഗ്രസിന് പ്രതീക്ഷ; നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് തയ്യാറാണെന്ന് ഇടതുപാര്‍ട്ടികള്‍

പാലാരിവട്ടം അഴിമതി: മുൻ മന്ത്രിക്ക് കത്രിക പൂട്ടിടാൻ വിജലൻസ്, അറസ്റ്റിന് സാധ്യത! വിമർശനവുമായി കോടതി!

English summary
ISRO has only 3 days to re-establish the contact with Vikram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X