കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്ത് ഇന്ത്യന്‍ സെഞ്ചുറി തികഞ്ഞു 31 ഉപഗ്രഹങ്ങളുമായി കാര്‍ട്ടോസാറ്റ് 2 കുതിച്ചുയര്‍ന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ബഹിരാകാശത്ത് ഇന്ത്യന്‍ സെഞ്ചുറി തികഞ്ഞു /കാര്‍ട്ടോസാറ്റ് 2 31 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: 1൦൦ാമത്തെ ഉപഗ്രവിക്ഷേപണം പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. കാര്‍ട്ടോസാറ്റ്- 2 സിരീസില്‍പ്പെട്ട ഉപഗ്രഹങ്ങളാണ് വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 9.29ഓടെ വിക്ഷേപിച്ചത്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളുള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് കാര്‍ട്ടോസാറ്റ് രണ്ടാം ശ്രേണിയിലുള്ളത്.

ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്ററിലെ ലോഞ്ച് പാ‍ഡില്‍ നിന്ന് രാവിലെ 9. 29 നാണ് 31 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി സി 40 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരുകയായിരുന്നു. ഇന്ത്യന്‍ നിര്‍മിത ഉപഗ്രഹങ്ങള്‍ക്ക് പുറമേ ആറ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുക. ഒരൊറ്റ ദൗത്യത്തിലൂടെ 31 ഉപഗ്രഹങ്ങളെ ബഹരികാാശത്തെത്തിക്കുന്ന ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.

 ലക്ഷ്യവും ദൗത്യവും

ലക്ഷ്യവും ദൗത്യവും


ബഹിരാകാശത്തുനിന്ന് മികച്ച നിലവാരമുള്ള സ്പോട്ട് ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ് 2ന്റെ ലക്ഷ്യം. കാര്‍ട്ടോസാറ്റ് 2 സിരീസില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിന് പുറമേ വിദേശരാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറിയ ഉപഗ്രഹങ്ങളും ഇക്കൂട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. അ‍ഞ്ച് വര്‍ഷത്തെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഏഴ് റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്. റോഡ് ശൃംഖല, അര്‍ബന്‍ റൂറല്‍ ആപ്ലിക്കേഷന്‍, തീരദേശ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.

 ആറ് രാജ്യങ്ങളുടേതായി

ആറ് രാജ്യങ്ങളുടേതായി

യുഎസ്, കാനഡ, ബ്രിട്ടന്‍, ദക്ഷിണകൊറിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ചെറിയ ഉപഗ്രങ്ങളാണ് 28 എണ്ണത്തില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളില്‍ ബഹിരാകാശത്തുനിന്ന് മികച്ച നിലവാരമുള്ള സ്പോട്ട് ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ് രണ്ടാം ശ്രേണിയില്‍പ്പെടുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് മുഖ്യ ആകര്‍ഷണം.

 കാര്‍ട്ടോസാറ്റ് സി40

കാര്‍ട്ടോസാറ്റ് സി40

ഇന്ത്യ വിക്ഷേപിക്കുന്ന കാര്‍ട്ടോസാറ്റ് 2 ശ്രേണിയിലെ മുഖ്യ ആകര്‍ഷണം റിമോട്ട് സെന്‍സിംഗിന് വേണ്ടി വികസിപ്പിച്ചെടുത്ത 710 ഗ്രാം ഭാരമുള്ള മൂന്നാമത്തെ ഉപഗ്രഹമാണ്. ബഹിരാകാശത്തുനിന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള ബഹിരാകാശ ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ് രണ്ടിന്റെ ലക്ഷ്യം. ഒറ്റയടിക്ക് 9.56 കിലോമീറ്റര്‍ ദൂരം സ്കാന്‍ ചെയ്യാന്‍ കഴിവുള്ളവയാണ് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ള പാന്‍ക്രോമാറ്റിക് ക്യാമറ. പാന്‍ക്രോമാറ്റിക് ക്യാമറകള്‍ക്ക് പുറമേ മള്‍ട്ടി സ്പെക്ട്രല്‍ ക്യാമറകളും ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

 ദൗത്യം പരാജയം

ദൗത്യം പരാജയം

ഐഎസ്ആര്‍ഒ നാല് മുമ്പ് നടത്തിയ ബഹിരാകാശ ദൗത്യം താപകവചം പൊട്ടിമാറാതിരുന്നതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. പിഎസ്എല്‍വി സി 39 എന്ന ദൗത്യമായിരുന്നു ഐഎസ്ആര്‍ഒയ്ക്ക് തിരിച്ചടി നല്‍കിയത്. അതിനാല്‍ തുടര്‍ച്ചയായ പരിശോധനകള്‍ക്ക് ശേഷമാണ് ഐഎസ്ആര്‍ഒ പുതിയ ദൗത്യത്തിനുള്ള നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

English summary
The launch of 31 satellites, including three of India and 28 of six other countries, by the Indian Space Research Organisation (ISRO) will begin at 5.29 am and will lift off at 9.29 hours from the first launch pad at the Satish Dhawan Space Centre about 90 kilometres off Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X