103 സാറ്റലൈറ്റുകള്‍ ഒരുമിച്ച് വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ഫിബ്രുവരിയില്‍ റെക്കോര്‍ഡ് ഇടും
ബെംഗളുരു: ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) മറ്റൊരു നാഴികക്കല്ലിനായി ഒരുങ്ങുന്നു. ഫിബ്രുവരി ആദ്യത്തെ ആഴ്ച 103 സാറ്റലൈറ്റുകള്‍ ഒരുമിച്ച് വിക്ഷേപിച്ച് ലോക രാജ്യങ്ങളെ അമ്പരപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
83 സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാനിയിരുന്നു തുടക്കത്തില്‍ പദ്ധതിയിട്ടിരുന്നത്. ഇതിന് പിന്നാലെ മറ്റൊരു 20 സാറ്റലൈറ്റുകള്‍കൂടി വിക്ഷേപിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചതോടെ വിക്ഷേപണം ഫിബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. 100 സാറ്റലൈറ്റുകള്‍ വിദേശ രാജ്യങ്ങളുടേതാണ്. അമേരിക്കയുടേതും ജര്‍മനിയുടേതും ഉള്‍പ്പെടെയാണിത്.

കസാക്കിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, സ്വറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ സാറ്റലൈറ്റുകളും ഇവയ്‌ക്കൊപ്പമുണ്ട്. ഇന്ത്യയുടെ 3 സാറ്റലൈറ്റുകളും വിക്ഷേപണത്തിനൊരുങ്ങുകയാണ്. വിക്ഷേപണ വാഹനമായ PSLV-C37 ഉപയോഗിച്ചാവും സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തിലെത്തിക്കുക. ഇത്രയും സാറ്റലൈറ്റുകള്‍ ഒരുമിച്ച് വിക്ഷേപിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഐഎസ്ആര്‍ഒ.
നേരത്തെ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഒരുമിച്ച് 20 സാറ്റലൈറ്റുകള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്ത് എത്തിച്ചിരുന്നു. ആകെ 34 എണ്ണമാണ് കഴിഞ്ഞവര്‍ഷം വിജയകരമായി വിക്ഷേപിച്ചത്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഇത്രയധികം വിക്ഷേപിക്കാനൊരുങ്ങുന്നതോടെ ഇന്ത്യ സാറ്റലൈറ്റ് വിക്ഷേപണ രംഗത്തെ ലോകശക്തിയാകുകയാണ്.












Click it and Unblock the Notifications