Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമാന നിമിഷം; കുതിച്ചുയര്‍ന്ന് എന്‍വിഎസ്- 01; വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹം ഉപഗ്രഹമായ എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 10.42നാണ് ജിഎസ്എൽവി റോക്കറ്റിൽ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിച്ചത്. പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുള്ളിൽ 251 കിലോമീറ്റർ ഉയരത്തിൽ വെച്ച് റോക്കറ്റ് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ ഉപഗ്രഹത്തെ വിന്യസിച്ചതായി ഐഎസ്ആർഒ അറിയിച്ചു. 2232 കിലോഗ്രാം ഭാരമാണ് നാവിക് ഉപഗ്രഹത്തിനുള്ളത്.

ഇന്ത്യ തന്നെ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്ലോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. 1999ൽ കാർഗിൽ യുദ്ധസമയത്ത് ജിപിഎസ് വിവരങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ യുഎസ് വിസമ്മതിച്ചതിന് പിന്നാലെയാണ് നാവിക് സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ ഐഎസ്ആർഒ ആരംഭിച്ചത്. 2006 ൽ ആണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 9 വിക്ഷേപണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും 7 ഉപഗ്രഹങ്ങളാണ് പ്രവർത്തനക്ഷമമായി നിലവിലുള്ളത്.

ISRO311

pc: ISRO/ Twitter

മെച്ചപ്പെട്ട ഗതിനിർണയം ഉൾപ്പെടെ രാജ്യത്തെ സിവിൽ ഏവിയേഷൻ മേഖലയിൽ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ കണക്കിലെടുത്താണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ പ്രദേശങ്ങളും ഇന്ത്യൻ അതിർത്തിക്കപ്പുറത്ത് വരുന്ന 1500 കിലോമീറ്റർ വരെയുള്ള പ്രദേശവും ഈ നെറ്റ് വർക്കിൽ ഉൾപ്പെടുന്നു.

ദുരന്തനിവാരണം, സൈനികാവശ്യങ്ങൾ, സമുദ്ര ഗതാഗതം, വ്യോമ ഗതാഗതം, ഭൂപട നിർമ്മാണം, റിസോർസ് മോണിറ്ററിം​ഗ്,ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ, ശാസ്ത്രീയ ​ഗവേഷണം, തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് നാവിക് ഉപയോഗിക്കാം.

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിന്റെ ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+