ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപിച്ചു, ലക്ഷ്യം മനുഷ്യനെ എത്തിയ്ക്കാന്‍
ദില്ലി: ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ വിക്ഷേപണം വിജയകരമായി നടന്നു. വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നും ജിഎസ്എല്‍വി മാര്‍ക്ക് ത്രീ കുതിച്ച് ഉയര്‍ന്നത്. ഭാവിയില്‍ മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് എത്തിയ്ക്കാനുള്ള ക്രൂ മൊഡ്യൂളിന്റെ ആദ്യപരീക്ഷണമാണ് ജിഎസ്എല്വിയ്ക്ക് ഒപ്പം നടന്നത്.
ബഹിരാകാശ രംഗത്ത് ഏറെ കുതിപ്പുകള്‍ നടത്തിയ ഇന്ത്യയുടെ ഏറെ വെല്ലുവിളി നിറഞ്ഞ പരീക്ഷണങ്ങളില്‍ ഒന്നാണ് ജിഎസ്എല്‍വി ത്രീയുടേത്. നാലര മുതല്‍ അഞ്ച് ടണ്‍ വരെ ഭാരം വഹിയ്ക്കാന്‍ ശേഷിയുള്ള മാര്‍ക്ക് ത്രീയുടെ ആദ്യ പരീക്ഷണമാണിത്. ഭാവിയില്‍ മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് എത്തിയ്ക്കാനായി ഇന്ത്യ വികസിപ്പിയ്ക്കുന്ന ക്രൂ മോഡ്യൂളാണ് പേ ലോഡായി വച്ചിരിയ്ക്കുന്നത്.

അമേരിയ്ക്ക്, റഷ്യ, ചൈന എന്നിങ്ങനെ വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് പരീക്ഷണങ്ങള്‍ നടത്തി വിജയിക്കാനായത്. ഈ ഒരു നേട്ടത്തിലേയ്ക്കാണ് ഇന്ത്യയും അടുക്കുന്നത്. വിക്ഷേപണത്തിന് മുപ്പത് മിനിട്ട് ശേഷം മൊഡ്യൂള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിയ്ക്കും.

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേയ്ക്ക് സുരക്ഷിതമായി മൊഡ്യൂളിനെ എത്തിയ്ക്കാനാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. മൂന്ന് ടണ്ണിലധികം ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൗമസ്ഥിര ഭ്രമണപഥത്തിലെത്തിയ്ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ വിക്ഷേപണം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications