കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ആറാമത്തെ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1എഫ് കുതിച്ചുയര്‍ന്നു

  • By Sruthi K M
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത്തെ ഉപഗ്രഹവും ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1എഫ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. പിഎസ്എല്‍വിയുടെ 34ാം വിക്ഷേപണമാണിത്. ഈ വര്‍ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്.

അമേരിക്കയുടെ ജിപിഎസിന് ഇന്ത്യന്‍ ബദല്‍ എന്ന ലക്ഷ്യത്തോടെയാണ് ഐആര്‍എന്‍എസ്എസ് 1എഫ് നിര്‍മ്മിച്ചത്. മൊത്തം എഴ് ഉപഗ്രഹങ്ങളാണുള്ളത്. ഇതില്‍ അവസാനത്തെ ഉപഗ്രഹം ഏപ്രില്‍ 13ന് വിക്ഷേപിക്കുന്നതാണ്. 150കോടി ചെലവിട്ടാണ് ഐആര്‍എന്‍എസ്എസ് 1എഫ് നിര്‍മ്മിച്ചത്.

pslvnewsatellite

1,425കിലോ ഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന് 12വര്‍ഷമാണ് ആയുസ് കണക്കാക്കുന്നത്. ഐആര്‍എന്‍എസ്എസ് 1എ, 1ബി, 1സി, 1ഡി, 1ഇ എന്നിവയാണ് നേരത്തെ വിക്ഷേപിച്ചിരുന്നത്. വിക്ഷേപിച്ച് 22മിനിറ്റും 11സെക്കന്റിനുശേഷം ഉപഗ്രഹം 488.9മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ഗതി നിര്‍ണയ സംവിധാനം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തിയിരിക്കുകയാണ്. ഇതോടെ സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറും.

English summary
Indian Space agency ISRO's sixth navigation satellite IRNSS-1F was launched successfully on board trusted workhorse PSLV C32 on Thursday at 4.01 pm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X