കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗജ ചതിച്ചില്ല; ജി സാറ്റ്-29 വിക്ഷേപണം വിജയം, ഉയര്‍ത്തിയത് 'ബാഹുബലി', വിവരശേഖരണത്തില്‍ കുതിപ്പേകും

Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയില്‍ നിന്നായിരുന്നു വിക്ഷേപണം. ഉള്‍പ്രദേശങ്ങളില്‍ നിന്ന് വരെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന നവീന സാങ്കേതിക വിദ്യകള്‍ ഉപഗ്രഹത്തിലുണ്ട്.

73

വൈകീട്ട് 5.08നാണ് വിക്ഷേപണം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50ന് കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. 3423 കിലോഗ്രാമാണ് ജിസാറ്റ് 29ന്റെ ഭാരം. ജിഎസ്എല്‍വി എംകെ മൂന്ന് പേടകമാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ റോക്കറ്റാണ് ജിഎസ്എല്‍വി എംകെ മൂന്ന്. ഇന്ത്യന്‍ റോക്കറ്റുകളിലെ ബാഹുബലി എന്നാണ് ഇതിനെ വിളിക്കാറ്. 43.4 മീറ്റര്‍ ഉയരവും 640 ടണ്‍ ഭാരവുമുണ്ട് ഈ റോക്കറ്റിന്.

വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന മള്‍ട്ടി ബീം, മള്‍ട്ടി ബാന്‍ഡ് തുടങ്ങിയ നവീന വിദ്യകള്‍ ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. പത്ത് വര്‍ഷമാണ് കാലാവധി. ഗജ ചുഴലിക്കാറ്റ് വീശുമെന്ന് നേരത്തെ സാധ്യത കല്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിക്ഷേപണം സാധ്യമാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ ഗജയുടെ ഭീഷണി ഒഴിഞ്ഞതോടെയാണ് വിക്ഷേപണം നടന്നത്.

പുതിയ ഉപഗ്രഹം വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ഇനി സാധിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറയുന്നു.

English summary
ISRO launches India's heaviest rocket GSLV-Mk III carrying cutting-edge communication satellite GSAT-29
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X