കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാര്‍ക് രാജ്യങ്ങള്‍ക്കായി സാറ്റലൈറ്റ് വികസിപ്പിക്കണം: മോദി

  • By Aswathi
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ പിഎസ്എല്‍വി സി 23 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും 9.45നായിരുന്നു വിക്ഷേപണം.

ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപൂര്‍, എന്നീ രാജ്യങ്ങളുടെ ഭൂനിരീക്ഷണ ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇതിലൂടെ വാണിജ്യപരമായ വളര്‍ച്ചയാണ് ഇന്ത്യക്ക് വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു.

തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക് രാഷ്ട്രങ്ങൾക്ക് ഉപയോഗപ്പെടുന്ന തരത്തിൽ ഒരു ഉപഗ്രഹം ഇന്ത്യയുടെ നേതൃത്വത്തിൽ വികസിപ്പിക്കാൻ മോദി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരോട് നിർദ്ദേശിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ അധികാരത്തിന് വേണ്ടിയല്ല നടത്തുന്നത്,​ മറിച്ച് മാനവരാശിക്കു വേണ്ടിയുള്ള സേവനം കൂടിയാണെന്ന് മോദി ഓ‍ർമിപ്പിച്ചു.

പിഎസ്എല്‍വി സി 23

പിഎസ്എല്‍വി സി 23

അഞ്ച് വിദേശ ഉപഗ്രഹങ്ങളുമായാണ് ഇന്ത്യയുടെ പിഎസ്എല്‍വി സി 23 കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും 9.45നായിരുന്നു വിക്ഷേപണം.

വിദേശ ഉപഗ്രഹങ്ങള്‍

വിദേശ ഉപഗ്രഹങ്ങള്‍

ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപൂര്‍, എന്നീ രാജ്യങ്ങളുടെ ഭൂനിരീക്ഷണ ഉപഗ്രഹങ്ങളുമായാണ് 230 ടണ്‍ ഭാരമുള്ള റോക്കറ്റ് കുതിച്ചുയര്‍ന്നത്.

ഇന്ത്യയുടെ നേട്ടം

ഇന്ത്യയുടെ നേട്ടം

ഇതിലൂടെ വാണിജ്യപരമായി ഇന്ത്യക്കു വന്‍വളര്‍ച്ചയാണ് വന്നിരിക്കുന്നത്. പിഎസ്എല്‍വി -സി 23 വിജയകരമായി ഭ്രമണപദത്തില്‍ എത്തിയാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഉപഗ്രഹ വിക്ഷേപണത്തിനായി സമീപിക്കുമെന്നാണ് കരുതുന്നത്.

സാക്ഷികളാകാന്‍

സാക്ഷികളാകാന്‍

വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ ശ്രീഹരിക്കോട്ടയിലെത്തി. മോദിയ്ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പിഎസ്എല്‍വിയുടെ പ്രവര്‍ത്തനം വിശദീകരിച്ചുകൊടുത്തു.

ഐഎസ്ആര്‍ഒയുടെ വിജയങ്ങള്‍

ഐഎസ്ആര്‍ഒയുടെ വിജയങ്ങള്‍

ആല്‍ജീരിയ, അര്‍ജന്റീന, ഓസ്ട്രിയ, ബെല്ഡജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഇന്തോന്യേഷ്യ, സിംഗപൂര്‍, ഇസ്രേയല്‍, , ജപ്പാന്‍, കൊറി, തുടങ്ങി 19 രാഷ്ട്രങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ഐഎസ്ആര്‍ഒ യുടെ സഹായം തേടിയിട്ടുണ്ട്‌

English summary
ISRO launches PSLV C-23 rocket carrying five foreign satellites from Sriharikota.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X