കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്എല്‍വിയുടെ 50ാം വിക്ഷേപവും വിജയകരം; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തില്‍

Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന് മുതല്‍ക്കൂട്ടായി പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.2 5ഓടെയാണ് ഇന്ത്യയുടെ ഏറ്റവും പുതിയ ചാര ഉപഗ്രഹമായ റിസാറ്റ്-2 ബിആര്‍ 1 ആണ് വിജയകരമായി വിക്ഷേപിച്ചത്. ഇതോടൊപ്പം 9 ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഭൂമിയുടെ ഭ്രമണ പഥത്തില്‍ എത്തിക്കും.

 pslv-1

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള വാണിജ്യ കരാര്‍ പ്രകാരം യുഎസ്, ഇറ്റലി, ജപ്പാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി വഹിക്കുന്നത്. 21 മിനിറ്റും 19.5 സെക്കന്‍ഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക.628 കിലോഗ്രാം ഭാരമുള്ള റിസാറ്റ്-2 ബിആറിന് 5 വര്‍ഷമാണ് കാലാവധി. കൃഷി, ദുരന്തനിവാരണത്തിനുള്ള സഹായം, വാനനിരീക്ഷണം തുടങ്ങിയവയാണ് റിസാറ്റ്-2 ബിആര്‍ വഴി ലക്ഷ്യമിടുന്നത്.

ഭൂമിയില്‍ നിന്നും 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലാണ് ഈ ഭൗമനിരീക്ഷണ ഉപഗ്രഹം എത്തിക്കുന്നത്. കഴിഞ്ഞ മാസം അതായത് നവംബര്‍ 27നാണ് ഐഎസ്ആര്‍ഒ കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറ ഉപഗ്രഹമായിരുന്നു കാര്‍ട്ടോസാറ്റ് 3. ജൂലൈയില്‍ ചന്ദ്രയാന്‍ 2 ന് ശേഷം ഇസ്രോയുടെ രണ്ടാമത്തെ വിക്ഷേപണമായിരുന്നു അത്. എസ്.ആര്‍ ബിജുവാണ് ദൗത്യത്തിന്റെ ഡയറക്ടര്‍.

English summary
Isro launches spy satellite RISAT-2BR1, isro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X