കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസാറ്റ് 6എയുമായി ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആർഒ; പവർ സിസ്റ്റത്തിൽ തകരാർ, ഒരു വിവരവുമില്ല...

വ്യാഴാഴ്ചയിലെ വിക്ഷേപണത്തിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ 9.22ന് ജിസാറ്റ് 6എ ആദ്യത്തെ ഭ്രമണപഥത്തിലെത്തിയിരുന്നു.

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ വാർത്ത വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6എയുമായുള്ള ബന്ധം നഷ്ടമായെന്ന് ഐഎസ്ആർഒ. വിക്ഷേപണം കഴിഞ്ഞ് 48 മണിക്കൂർ പിന്നിടും മുൻപാണ് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായിരിക്കുന്നത്. ജിസാറ്റ് 6എയുടെ പവർ സിസ്റ്റത്തിന് സംഭവിച്ച തകരാറാണ് ബന്ധം നഷ്ടപ്പെടാൻ കാരണമെന്നും, ഇത് പരിഹരിച്ച് ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.

gsat6a

വ്യാഴാഴ്ചയിലെ വിക്ഷേപണത്തിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ 9.22ന് ജിസാറ്റ് 6എ ആദ്യത്തെ ഭ്രമണപഥത്തിലെത്തിയിരുന്നു. ഉപഗ്രഹത്തെ ആദ്യ ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ രണ്ടാം ഭ്രമണപഥത്തിലേക്ക് ഉയർത്തുന്നതിനിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനുശേഷം ഉപഗ്രഹത്തിൽ നിന്ന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ ഐഎസ്ആർഒ ചെയർമാർ കെ ശിവൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു. കെ ശിവൻ ഐസ്ആർഒയുടെ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വിക്ഷേപണമായിരുന്നു ജിസാറ്റ് 6എയുടേത്. അതിനാൽ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹവും ഇടപെടുന്നുണ്ട്.

വാർത്താവിനിമയ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുന്ന ഉപഗ്രഹമാണ് ജിസാറ്റ് 6എ. ഏറ്റവും ശക്തിയേറിയ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6എയ്ക്ക് പത്തു വർഷത്തെ ദൗത്യമായിരുന്നു ഉണ്ടായിരുന്നത്.

ജിസാറ്റ് 6എ വിക്ഷേപണം വിജയകരം: വാര്‍ത്താവിനിമയ രംഗത്ത് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ട്ജിസാറ്റ് 6എ വിക്ഷേപണം വിജയകരം: വാര്‍ത്താവിനിമയ രംഗത്ത് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ട്

വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ.. വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ..

ആർജെ രാജേഷിനെ വെട്ടിക്കൊന്നത് തീവ്രഗ്രൂപ്പിലെ അംഗങ്ങൾ? ഖത്തറിലെ യുവതി പ്രണയവിവാഹത്തിന് ശേഷം മതം മാറിആർജെ രാജേഷിനെ വെട്ടിക്കൊന്നത് തീവ്രഗ്രൂപ്പിലെ അംഗങ്ങൾ? ഖത്തറിലെ യുവതി പ്രണയവിവാഹത്തിന് ശേഷം മതം മാറി

English summary
isro lost contact with gsat 6a communication satellite.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X