ചരിത്രം കുറിച്ച് ഇന്ത്യ... ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍, മുന്നില്‍ ഇനി റഷ്യമാത്രം
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം രചിച്ച് ഇന്ത്യയുടെ ഐഎസ്ആര്‍ഒ. ഒറ്റക്കുതിപ്പില്‍ 20 ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി സി-34 ഭ്രമണ പഥത്തില്‍ എത്തിച്ചത്.
അമേരിക്കയുടേയും കാനഡയുടേയും ജര്‍മനിയുടേയും ഇന്തോനേഷ്യയുടേയും ഉള്‍പ്പെട 20 ഉപഗ്രഹങ്ങളാണ് ഇന്ത്യ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പ്രതീക്ഷകള്‍ തെറ്റിയ്ക്കാതെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ലക്ഷ്യം നിറവേറ്റി.
ഇന്ത്യ വിട്ട റോക്കറ്റ് പോലെ എന്ന പരിഹാസം ഇനി ആരും ഉന്നയിക്കില്ലെന്ന് ഉറപ്പാണ്. 1,288 കിലോഗ്രാഹം ഭാരം വഹിച്ചാണ് പിഎസ്എല്‍വി സി 34 ഇന്ത്യയുടെ അഭിമാനമായത്.

സതീഷ് ധവാന്‍ സ്‌പെസ് സെന്റര്‍
ജൂണ്‍ 22 ന് രാവിലെ 9.26 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേഷ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്നാണ് പിഎസ്എല്‍വി സി-34 കുത്തിച്ചുയര്‍ന്നത്.

20 ഉപഗ്രഹങ്ങള്‍
അമേരിക്കയുടെ 13 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 20 ഉപഗ്രഹങ്ങളെയാണ് ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നത്.

ഗൂഗിളിന്റെ ഉപഗ്രഹം
ഗൂഗിളിന്റെ ഉപകമ്പനിയായ ടെറ ബെല്ലയുടെ സ്‌കൈസാറ്റ് സി11 എന്ന ഉപഗ്രവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ റെക്കോര്‍ഡ്
2008 ല്‍ 10 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതായിരുന്നു ഇക്കാര്യത്തില്‍ ഇന്ത്യയുടെ റെക്കോര്‍ഡ്. ഇപ്പോള്‍ അത് നാം ഭേദിച്ചിരിയ്ക്കുകയാണ്.

കോര്‍ട്ടോസാറ്റ് 2
ഇന്ത്യയുടെ നിര്‍ണായക ഉപഗ്രഹമായ കോര്‍ട്ടോസാറ്റ് 2 ഉം ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങളിലെ മിസൈല്‍ വിക്ഷേപണങ്ങളെ നിരീക്ഷിയ്ക്കുന്നതിനുള്ള ഉപഗ്രഹമാണിത്.

രണ്ട് 'കുട്ടി ഉപഗ്രങ്ങള്‍'
ഇന്ത്യയിലെ രണ്ട് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. പൂണെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച സ്വായവും, ചെന്നൈ സത്യഭാമ സര്‍വ്വകലാശാല നിര്‍മിച്ച സത്യഭാമ സാറ്റും ആണ് അത്.
|
റെക്കോര്‍ഡ് റഷ്യയ്ക്ക്
ഏറ്റവും അധികം ഉപഗ്രഹങ്ങള്‍ ഒറ്റയടിയ്ക്ക് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന്റെ റെക്കോര്‍ഡ് റഷ്യയ്ക്കാണ്. 2014 ല്‍ അവര്‍ 37 ഉപഗ്രഹങ്ങളാണ് ഒറ്റയടിയ്ക്ക് ഭ്രമണപഥത്തില്‍ എത്തിച്ചത്.












Click it and Unblock the Notifications