കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ അസ്തമിച്ചു!! വിക്രം ലാന്‍ഡറിനെ ബന്ധപ്പെടാനായില്ല, ദൗത്യം ഉപേക്ഷിച്ചെന്ന സൂചന നല്‍കി ഇസ്രോ

Google Oneindia Malayalam News

ബെംഗളൂര്‍: ചന്ദ്രയാന്‍ 2 ന്‍റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള അവസാന സാധ്യതയും മങ്ങി.സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കാനുള്ള 14 ദിവസത്തെ ആയുസ് മാത്രമാണ് വിക്രം ലാന്‍ഡറിന് ഉള്ളത്. ചന്ദ്രനിലെ 14 ദിവസത്തെ പകല്‍ അവസാനിച്ച് ഇന്ന് രാത്രി തുടങ്ങുകയാണ്. അതിനാല്‍ തന്നെ ഇനി ലാന്‍ഡറിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ ശിവന്‍ പ്രതികരിച്ചു.

 isroshivan-156

സപ്തംബര്‍ ഏഴിനാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ പതിച്ചത്. അതായത് ചന്ദ്രനില്‍ സൂര്യപ്രകാശം പതിച്ച് തുടങ്ങിയ സമയം. ചന്ദ്രനിലെ ഒരു പകല്‍ എന്നത് ഭൂമിയിലെ 14 ദിവസങ്ങളാണ്. സപ്തംബര്‍ 21 ന് ചന്ദ്രനില്‍ ഇരുട്ട് നിറയും. നിലവില്‍ ഒരു ചന്ദ്രദിനം ( 14 ഭൗമ ദിനങ്ങള്‍) ത്തേക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി മാത്രേമ വിക്രമിനുള്ളൂ.മാത്രമല്ല 14 ദിവസത്തോളം വിക്രം ലാന്‍ഡറിന് ചന്ദ്രനിലെ ഇരുട്ടില്‍ നിലനില്‍ക്കാന്‍ കഴിയില്ല.

സൂര്യ പ്രകാശമില്ലേങ്കില്‍ വിക്രമിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കില്ല. ഇവിടെ താപനില മൈനസ് 183 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്ന് പോയേക്കും. ഈ താപനില ലാൻഡർ വിക്രമിന് നിലനില്‍ക്കാന്‍ കഴിയാത്തത്ര തണുപ്പായിരിക്കും.അതേസമയം ആശയ വിനിമയും പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിച്ചെന്ന സൂചയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ ശിവനും നല്‍കുന്നത്.

Recommended Video

cmsvideo
ചന്ദ്രയാന്റെ സാഹസികത കണ്ട് ഞെട്ടി ലോകരാജ്യങ്ങള്‍ | Oneindia Malayalam

ചന്ദ്രയാൻ -2 ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓര്‍ബിറ്ററില്‍ 8 ഉപകരണങ്ങൾ ഉണ്ട്, അവയെല്ലാം തന്നെ പ്രവര്‍ത്തന സജ്ജമാണ്. അതേസമയം ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനായിട്ടില്ല. ഞങ്ങളുടെ അടുത്ത മുൻ‌ഗണന ഗഗന്യാൻ‌ ദൗത്യമാണ്, ഡോ ശിവന്‍ പറഞ്ഞു.

സപ്തംബര്‍ ഏഴിനാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍റിങ്ങ് നടത്താനിരുന്നത്. എന്നാല്‍ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമാവുകയായിരുന്നു. ഇതോടെ വിക്രമുമായുള്ള ബന്ധം വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഐഎസ്ഐര്‍ഒ.

 മഹാരാഷ്ട്ര ജയിക്കണം; വീണ്ടും 'ട്രംപ്' കാര്‍ഡ് ഇറക്കി നരേന്ദ്ര മോദി, പഴയ തന്ത്രം, പ്രതിപക്ഷം തകരും? മഹാരാഷ്ട്ര ജയിക്കണം; വീണ്ടും 'ട്രംപ്' കാര്‍ഡ് ഇറക്കി നരേന്ദ്ര മോദി, പഴയ തന്ത്രം, പ്രതിപക്ഷം തകരും?

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ നീട്ടീയെറിഞ്ഞ് കോണ്‍ഗ്രസ്,സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മരട് ഫ്ളാറ്റ്; സര്‍ക്കാരിന്‍റെ മലക്കം മറിച്ചലിന് പിന്നില്‍ ജോണ്‍ ബ്രിട്ടാസോ? മറുപടി, കുറിപ്പ്

English summary
ISRO more or less declares Vikram lander gone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X