കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബഹിരാകാശത്തിന്റെ അനന്ത സാധ്യതകളിലേക്ക് വീണ്ടും ഐഎസ്ആര്‍ഒയുടെ മുന്നേറ്റം. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ശ്രമം. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി നടപ്പിലാക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യന്‍ ശാസ്ത്ര ലോകം.

മംഗള്‍യാന്റെ വിജയക്കുതിപ്പിന് പിറകേ ഇന്ത്യയെ ആഗോള ബഹിരാകാശ ശക്തിയാക്കുന്നതില്‍ ഈ ദൗത്യം സുപ്രധാന പങ്കുവഹിക്കും എന്നുറപ്പാണ്. ഇതിന്റെ പരീക്ഷണ ഘട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ISRO

രാജ്യത്തെ വിവധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഐഎസ്ആര്‍ഒ ഈ ചരിത്ര നേട്ടത്തിലേക്ക് കുതിക്കുന്നത്. പദ്ധതിയുടെ ആദ്യപടിയായുള്ള പരീക്ഷണം വ്യോമ സേനയുമായി ചേര്‍ന്ന് നവംബറില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനായി ഉപയോഗിക്കുന്ന പേടകത്തിന്റെ പരീക്ഷണമാണ് നടക്കുന്നത്. മൂന്നര ടണ്ണിലധികമാണ് ഇതിന്റെ ഭാരം. ബഹിരാകാശത്ത് നിന്ന് തിരിച്ചിറക്കുമ്പോഴുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനാണ് ആദ്യ പരീക്ഷണം. പേടകം മൂന്നര കിലോമീറ്റര്‍ ഉയരത്ത് നിന്ന് പാരച്യൂട്ട് വഴി കടലില്‍ ഇറക്കാനാണ് ആദ്യം ശ്രമിക്കുക. ഇത് വിജയിച്ചാല്‍ കൂടുതല്‍ ഉയരങ്ങളില്‍ നിന്നുള്ള പരീക്ഷണത്തിലേക്ക് കടക്കും.

ഇത് വിജയിച്ചാല്‍ യഥാര്‍ത്ഥ പേടകത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം. ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ആയിരിക്കും ഈ ദൗത്യത്തിനായി ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ്, വാലെത്ത് ഹൈടെക്ക് കമ്പോസൈറ്റ്‌സ്, മലയാളികളുടെ സ്വന്തം സിഡ്‌കോ, ഷുവര്‍ സേഫ്റ്റി ഇന്ത്യ തുടങ്ങി വിവിധ സ്ഥാപനങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നത്.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒയുടെ പരീക്ഷണങ്ങള്‍ തുടരുകയാണ്. എന്നാല്‍ രാഷ്ട്രീയ അംഗീകാരം കൂടി ലഭിച്ചാലേ ഈ പരീക്ഷണം തുടരാനാവൂ.

English summary
Isro plans to send Human to space
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X