ഇന്ത്യ ഒരുഗ്രന്‍ ടെലസ്‌കോപ്പ് സ്ഥാപിക്കുന്നു... ഭൂമിയിലല്ല, അങ്ങ് ചന്ദ്രനില്‍!!!
ചെന്നൈ: ബഹിരാകാശത്ത് വന്‍ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഐഎസ്ആര്‍ഓ ഈ മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. മംഗള്‍യാന്‍ ദൗത്യം ലോക രാജ്യങ്ങളെ പോലും ഞെട്ടിച്ച ഒന്നായിരുന്നു.
ഇപ്പോള്‍ മറ്റൊരു നാഴികക്കല്ലാണ് ഇന്ത്യ പിന്നിടാന്‍ പോകുന്നത്. ചന്ദ്രനില്‍ ഒരു അത്യുഗ്രന്‍ ടെലസ്‌കോപ്പ് ആണ് ഇന്ത്യ സ്ഥാപിക്കാന്‍ പോകുന്നത്. പ്രപഞ്ച പഠനം ലക്ഷ്യം വച്ചാണിത്.

ഇന്ത്യ നേരത്തേ തന്നെ ബഹിരാകാശത്ത് ടെലസ്‌കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. 2015 സെപ്തറില്‍ ആയിരുന്നു സ്‌പേസ് ടെലസ്‌കോപ്പ് ആയ അസ്‌ട്രോസാറ്റ് വിക്ഷേപിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ചന്ദ്രനില്‍ മറ്റൊരു ടെലസ്‌കോപ്പ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
വളരെ പെട്ടെന്ന് തന്നെ ഇത് സാധ്യമാകുമോ എന്ന് ഉറപ്പില്ല. ഒരു അന്താരാഷ്ട്ര ഏജന്‍സിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ഐഎസ്ആര്‍ഒ മേധാവി എഎസ് കിരണ്‍കുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
എന്തുകൊണ്ടാണ് ഇന്ത്യ ചന്ദ്രനില്‍ ഒരു ടെലസ്‌കോപ്പ് സ്ഥാപിക്കുന്നത്? ഭൂമിയില്‍ തന്നെ സ്ഥാപിച്ചാല്‍ പോരെ എന്ന ചോദ്യം ചോദിക്കരുത്. അതിന് കൃത്യമായ ഒരു കാരണം ഉണ്ട്. പ്രപഞ്ചത്തിലെ വിദൂര ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഭൂമിയുടെ അന്തരീക്ഷം പലപ്പോഴും ഒരു തടസ്സമാണ്. എന്നാല്‍ ചന്ദ്‌നിലെ അന്തരീക്ഷത്തിന് ഭൂമിയുടെ അത്ര തന്നെ കട്ടിയില്ല. അതുകൊണ്ട് കൂടുതല്‍ കൃത്യമായ നിരീക്ഷണങ്ങള്‍ സാധ്യമാകും.












Click it and Unblock the Notifications