കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 ലക്ഷം രൂപയിലധികം ശമ്പളം; ഐഎസ്ആര്‍ഒയില്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തിയ്യതി അടുത്തു...

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്, എന്‍ജിനിയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ തുടങ്ങി 55 ഒവിവുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ (എസ്എസി) ലാണ് ഒഴിവ്. മാര്‍ച്ചിലാണ് ഈ ഒഴിവുകള്‍ ഐഎസ്ആര്‍ഒ പരസ്യപ്പെടുത്തിയത്. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 15ലേക്ക് നീട്ടുകയായിരുന്നു. അന്നേ ദിവസം വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. രണ്ടു ലക്ഷത്തിന് മുകളില്‍ വരെ ശമ്പളം കിട്ടുന്ന ജോലിയാണിത്. കൃത്യമായി പറഞ്ഞാല്‍ 208700 രൂപ വരെയാണ് ശമ്പളം.

i

സയ്ന്റിസ്റ്റ്, എന്‍ജിനിയര്‍ തസ്തികകളിലേക്ക് 21 ഒഴിവുകളാണുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഇലക്ട്രോണിക്‌സില്‍ പിഎച്ച്ഡി നിര്‍ബന്ധമാണ്. ഫിസിക്‌സില്‍ എംഎസ്‌സി , കംപ്യൂട്ടര്‍ സയന്‍സില്‍ എംടെക് എന്നിവയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ ആറ് ഒഴിവുകളാണുള്ളത്. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എന്‍ജിനിയറിങില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ആവശ്യമാണ്. അല്ലെങ്കില്‍ ഇലക്ട്രോണിക് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് എന്നിവയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

മറു തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; തിരുവഞ്ചൂരിനെ കണ്ടെന്ന് മാണി സി കാപ്പന്‍, യോഗം വിളിച്ച് എന്‍സിപിമറു തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; തിരുവഞ്ചൂരിനെ കണ്ടെന്ന് മാണി സി കാപ്പന്‍, യോഗം വിളിച്ച് എന്‍സിപി

ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് 28 ഒഴിവുകളാണുള്ളത്. എസ്എസ്എല്‍സി, ഐടിഐ, എന്‍ടിസി, ഫിറ്റര്‍ നാക്, മെക്കാനിസ്റ്റ്, ഇലക്ട്രോണിക്‌സ്, ഐടി, പ്ലംബര്‍, കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക്കല്‍, ചെകമിക്കല്‍ ട്രേഡേഴ്‌സ് തുടങ്ങിയവ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഹോം പേജിലെ റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക, അപ്പോള്‍ പുതിയ പേജിലേക്ക് എത്തും. അവിടെ അപ്ലെ ഓണ്‍ലൈന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് തിരഞ്ഞെടുക്കുക. കൃത്യമായി പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക. അപേക്ഷ ഫീസും അടയ്ക്കണം.

English summary
ISRO Recruitment 2020: How to apply for Job, Last date October 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X