കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍ -2 പകര്‍ത്തിയ ഭൂമിയുടെ മനോഹര ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

Google Oneindia Malayalam News

ദില്ലി: ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ആദ്യചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ശനിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയുള്ള ചിത്രങ്ങളാണ് ഇത്. പേടകത്തിലെ വിക്രം എന്ന ലാന്‍ഡറിലുള്ള എല്‍14 ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയായിരുന്ന രാജ്യത്തിന്‍റെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍-2 ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.

<strong> ബിജെപി തഴയുമോയെന്ന് വിമതര്‍ക്ക് ആശങ്ക; സമ്മര്‍ദ്ദം ചെലുത്താന്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി</strong> ബിജെപി തഴയുമോയെന്ന് വിമതര്‍ക്ക് ആശങ്ക; സമ്മര്‍ദ്ദം ചെലുത്താന്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

നിലവില്‍ ഭൂമിയെ പ്രദക്ഷിണം ചെയ്തുന്ന ചന്ദ്രയാന്‍ പേടകത്തിന്‍റെ അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച്ചയാണ്. ഈ മാസം 14 ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് കുതിക്കുന്ന പേടകം സെപ്റ്റംബര്‍ 6 ന് അര്‍ധരാത്രിയിലോ പിറ്റേന്ന് പുലര്‍ച്ചയോ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് കണക്ക്കൂട്ടുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം.

chandrayan

നേരത്തെ ജൂലൈ പതിനാലിന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുമൂലം ഇത് 22 ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഓര്‍ബിറ്റര്‍ , ലാന്‍ഡര്‍ 'വിക്രം' റോവര്‍ 'പ്രജ്ഞാന്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ചന്ദ്രയാന്‍ -2 എന്ന ബഹിരാകാശ പേടകത്തില്‍ അടങ്ങിയിരിക്കുന്നത്. ഏകദേശം 978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചെലവ്.

<strong>ആരെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറെന്ന് മറുപടി; രക്ഷപ്പെടാന്‍ ശ്രീറാം നടത്തിയ 5 ഇടപെടലുകള്‍</strong>ആരെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറെന്ന് മറുപടി; രക്ഷപ്പെടാന്‍ ശ്രീറാം നടത്തിയ 5 ഇടപെടലുകള്‍

English summary
isro releases images taken by chandrayan 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X