മംഗള്‍യാന്‍ ചൊവ്വയിലെത്താന്‍ ഇനി 10 ദിവസം, കാണൂ
ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യ പേടകം മംഗള്‍യാന്‍ ലക്ഷ്യത്തിലെത്താന്‍ ഇനി പത്ത് നാള്‍ കൂടി. 300 ദിവസങ്ങള്‍ കൊണ്ടാണ് മംഗള്‍യാന്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നത്. ഈ മാസം 24 നാണ് മംഗള്‍യാന്‍ ചൊവ്വയിലെത്തുക. ചൊവ്വയിലെ വെള്ളത്തിന്റെയും മീഥെയ്ന്‍ വാതകത്തിന്റെയും സാന്നിദ്ധ്യമുണ്ടോയെന്ന് പരിശോധിയ്ക്കുകയാണ് ലക്ഷ്യം.
മംഗള്‍യാന്‍ സുരക്ഷിതത്വവും വിജയകരവുമായി ദൗത്യം പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. മണിയ്ക്കൂറില്‍ 1,00,800 കിലോമീറ്റര്‍ വേഗതിയിലാണ് മംഗള്‍യാന്‍ സഞ്ചരിയ്ക്കുന്നത്. 24 ന് രാവിലെ ചൊവ്വയുടെ 370 കിലോമീറ്റര്‍ അടുത്ത് മംഗള്‍യാന്‍ നിലയുറപ്പിയ്ക്കും.

മംഗള്‍യാന്‍
രാജ്യത്തിന്റെ ആദ്യ ചൊവ്വാ ദൗത്യപേടകമാണ് മംഗള്‍യാന്‍. പത്ത് ദിവസം കൂടി കഴിയുമ്പോള്‍ മംഗള്‍യാന്‍ തന്റെ ലക്ഷ്യസ്ഥാനമായ ചൊവ്വയിലെത്തും

ഇന്ത്യ കുതിയ്ക്കുന്നു
വികസിത രാഷ്ട്രങ്ങള്‍ മാത്രം കൈവരിച്ച നേട്ടമാണ് മംഗള്‍യാനിലൂടെ ഇന്ത്യയും നേടുന്നത്. ബഹിരാകാശ പര്യവേഷണ രംഗത്ത് കൂടുതല്‍ കരുത്ത് പകരുന്നതിന് മംഗള്‍യാന്‍ ഇന്ത്യയ്ക്ക് തുണയാകും. 211 ദശലക്ഷം കിലോമീറ്റര്‍ പിന്നിട്ട പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ നിന്ന് 40 ലക്ഷം കിലോമീറ്റര്‍ മാത്രം ദൂരത്തിലാണിപ്പോള്‍

'പൂര്‍ണ ആരോഗ്യവാന്‍'
മംഗള്‍യാന്‍രെ വിജയക്കുതിപ്പില്‍ പൂര്‍ണ പ്രതീക്ഷയിലാണ് ശാസ്ത്രലോകം, യാത്രയുടെ 95 ശതമാനവും പേടകം പിന്നിട്ട് കഴിഞ്ഞു. ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ആളിപ്പോഴും പൂര്‍ണ ആരോഗ്യവാന്‍. പേടകത്തില്‍ നിന്ന് ടെലിമെട്രി സിഗ്നലുകള്‍ ശനിയാഴ്ചയും ഐഎസ്ആര്‍ഒയ്ക്ക് ലഭിച്ചു.

വേഗ കുതിപ്പ്
മണിയ്ക്കൂറില്‍ 1,00,800 കിലോമീറ്റര്‍ വേഗത്തിലാണ് മംഗള്‍യാന്‍ സഞ്ചരിയ്ക്കുന്നത്. 24 ന് രാവിലെ ചൊവ്വയുടെ 370 കിലോമീറ്റര്‍ അടുത്ത് മംഗള്‍യാന്‍ നിലയുറയ്ക്കും

ദൗത്യങ്ങള്‍
ചൊവ്വയിലെ വെള്ളത്തിന്റെയും മീഥെയ്ന്‍ വാതകത്തിന്റെയും സാന്നിദ്ധ്യമുണ്ടോയെന്ന് കണ്ടെത്തുകയാണ് മംഗള്‍യാന്റെ ലക്ഷ്യം. ചൊവ്വയുടെ അന്തരീക്ഷത്തിലെത്തുന്ന മംഗള്‍യാനിലെ ലിക്വിഡ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിയ്ക്കും. പത്ത് മാസത്തിന് ശേഷം എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കും. ഇത് ശാസ്ത്രഞ്ജന്‍മാര്‍ക്ക് വെല്ലുവിളിയാകും. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസിന്റെയും ഡെയ്‌മോസിന്റെയും വര്‍ണചിത്രങ്ങള്‍ എടുക്കുന്ന ക്യാമറയും പേടകത്തിലുണ്ട്.












Click it and Unblock the Notifications