ചൊവ്വയുടെ ഉപഗ്രഹത്തിന്റെ ചിത്രം പകര്‍ത്തി മംഗള്യാന്; പ്രവര്‍ത്തന സജ്ജം
ബെംഗ്ളൂരു: ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും വലുതും അതിനോട് ഏറ്റവും അടുത്ത് നിലകൊള്ളുന്നതുമായ ഉപഗ്രഹമായ ഫോബാസിന്റെ ചിത്രം പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. മാര്‍സ് ഓര്‍ബിറ്റല്‍ മിഷന് പകര്‍ത്തിയ ചിത്രമാണ് പുറത്ത് വിട്ടത്.
Recommended Video
പേടകത്തിലെ മാര്‍സ് കളര്‍ ക്യാമറയാണ് ചിത്രം പതര്‍ത്തിയിരിക്കുന്നത്. പേടകം ചൊവ്വയില്‍ നിന്നും 7200 കിലോമിറ്ററും ഫോബോസില്‍ നിന്നും 4200 കിലോ മീറ്ററും അകലെയുള്ള സമയത്താണ് ചിത്രം പകര്‍ത്തുന്നത്.

ജൂലൈ 1 നാണ് ഇതിന്റെ ചിത്രം പകര്‍ത്തുന്നത്. മാര്‍സ് കളര്‍ ക്യാമറ എടുത്ത എട്ട് ഫ്രെയിമിലുള്ള ചിത്രങ്ങള്‍ കൂട്ടി ചേര്‍ത്ത് ഒറ്റ ചിത്രമാക്കിയാണ് ഐഎസ്ആര്‍ഒ ചിത്രം പുറത്ത് വിട്ടത്.
കാര്‍ബോണേഷ്യസ് കോണ്ട്രൈറ്റുകളാണ് സമ്പന്നമായ ഉപഗ്രഹമാണ് ഫോബോസെന്നാണ് കരുതുന്നത്. ഇതില്‍ മുമ്പ് രൂപപ്പെട്ട ഗര്‍ത്തങ്ങളും കാണാന്‍ സാധിക്കും. സ്കിനെയെന്നാണ് ഫാബോസിലെ ഏറ്റവും വലിയ ഗര്‍ത്തത്തിന്റെ പേര്.
ആറ് മാസത്തേക്കായിരുന്നു ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്യാന് വിക്ഷേപിച്ചത്. എന്നാല്‍ ഇതില്‍ ധാരാളം ഇന്ധനം ഉള്ളതിനാല്‍ ഇത് ഇന്നും പ്രവര്‍ത്തന സജ്ജമാണെന്ന് ഐഎസ്ആര്‍ഒ പറയുന്നു.
2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ച പേടകം 2014 സെപ്തംബര്‍ 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.
ചൊവ്വയുടെ ഉപരിതലവും ധാതുക്കളുടെ ഘടനയും പഠിക്കുന്നതിനൊപ്പം മീഥെയിനിന്റെ അന്തരീക്ഷം സ്കാന്‍ ചെയ്യുകയുമാണ് 450 കോടി ചെലവിട്ട് നിര്‍മ്മിച്ച് പേടകത്തിന്റെ ലക്ഷ്യം. മിഥെയിന്‍ എന്നത് ചൊവ്വയില്‍ ജീവന്റെ സൂചകമാണ്.
ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്, മാര്‍സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കംപോസിഷന് അനൈലസര്‍, മാര്‍സ് കളര്‍ ക്യാമറ, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്പെക്ട്രാമീറ്റര്‍ എന്നിവയാണ് മംഗള്‍യാനിലെ ഉപകരണങ്ങള്‍
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications