കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയുടെ ഉപഗ്രഹത്തിന്റെ ചിത്രം പകര്‍ത്തി മംഗള്‍യാന്‍; പ്രവര്‍ത്തന സജ്ജം

Google Oneindia Malayalam News

ബെംഗ്‌ളൂരു: ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും വലുതും അതിനോട് ഏറ്റവും അടുത്ത് നിലകൊള്ളുന്നതുമായ ഉപഗ്രഹമായ ഫോബാസിന്റെ ചിത്രം പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പകര്‍ത്തിയ ചിത്രമാണ് പുറത്ത് വിട്ടത്.

Recommended Video

cmsvideo
Mangalyaan Captures Pics of Pandora | Oneindia Malayalam

പേടകത്തിലെ മാര്‍സ് കളര്‍ ക്യാമറയാണ് ചിത്രം പതര്‍ത്തിയിരിക്കുന്നത്. പേടകം ചൊവ്വയില്‍ നിന്നും 7200 കിലോമിറ്ററും ഫോബോസില്‍ നിന്നും 4200 കിലോ മീറ്ററും അകലെയുള്ള സമയത്താണ് ചിത്രം പകര്‍ത്തുന്നത്.

mars

ജൂലൈ 1 നാണ് ഇതിന്റെ ചിത്രം പകര്‍ത്തുന്നത്. മാര്‍സ് കളര്‍ ക്യാമറ എടുത്ത എട്ട് ഫ്രെയിമിലുള്ള ചിത്രങ്ങള്‍ കൂട്ടി ചേര്‍ത്ത് ഒറ്റ ചിത്രമാക്കിയാണ് ഐഎസ്ആര്‍ഒ ചിത്രം പുറത്ത് വിട്ടത്.

കാര്‍ബോണേഷ്യസ് കോണ്‍ട്രൈറ്റുകളാണ് സമ്പന്നമായ ഉപഗ്രഹമാണ് ഫോബോസെന്നാണ് കരുതുന്നത്. ഇതില്‍ മുമ്പ് രൂപപ്പെട്ട ഗര്‍ത്തങ്ങളും കാണാന്‍ സാധിക്കും. സ്‌കിനെയെന്നാണ് ഫാബോസിലെ ഏറ്റവും വലിയ ഗര്‍ത്തത്തിന്റെ പേര്.

ആറ് മാസത്തേക്കായിരുന്നു ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. എന്നാല്‍ ഇതില്‍ ധാരാളം ഇന്ധനം ഉള്ളതിനാല്‍ ഇത് ഇന്നും പ്രവര്‍ത്തന സജ്ജമാണെന്ന് ഐഎസ്ആര്‍ഒ പറയുന്നു.

2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ച പേടകം 2014 സെപ്തംബര്‍ 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.

ചൊവ്വയുടെ ഉപരിതലവും ധാതുക്കളുടെ ഘടനയും പഠിക്കുന്നതിനൊപ്പം മീഥെയിനിന്റെ അന്തരീക്ഷം സ്‌കാന്‍ ചെയ്യുകയുമാണ് 450 കോടി ചെലവിട്ട് നിര്‍മ്മിച്ച് പേടകത്തിന്റെ ലക്ഷ്യം. മിഥെയിന്‍ എന്നത് ചൊവ്വയില്‍ ജീവന്റെ സൂചകമാണ്.

ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്, മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനൈലസര്‍, മാര്‍സ് കളര്‍ ക്യാമറ, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രാമീറ്റര്‍ എന്നിവയാണ് മംഗള്‍യാനിലെ ഉപകരണങ്ങള്‍

യോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പംയോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പം

മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നിൽ ഒരേ ഒരു ബുദ്ധികേന്ദ്രം, എല്ലാം രഹസ്യമാക്കി, നീക്കത്തിന് കാരണം!മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നിൽ ഒരേ ഒരു ബുദ്ധികേന്ദ്രം, എല്ലാം രഹസ്യമാക്കി, നീക്കത്തിന് കാരണം!

English summary
Mars Orbiter Mission has captured the image of Phobos the moon of Mars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X