കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ ചലിക്കുന്ന വസ്തു... മംഗള്‍യാന്റെ വീഡിയോ!!!

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ചൊവ്വയില്‍ ചലിക്കുന്ന ഒരു വസ്തു. ഒരു കറുത്ത പൊട്ട് പോലെ അത് നീങ്ങുന്നു. ഇതിന്റെ വീഡിയോ ഐഎസ്ആര്‍ഒ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍...

ഞെട്ടിപ്പോയോ... കണ്ടവര്‍ കണ്ടവര്‍ ആദ്യം ഞെട്ടി. എന്നാല്‍ അത് ചൊവ്വയുടെ ഉരിതലത്തിലെ ചലിക്കുന്ന വസ്തുവല്ലെന്ന് വീഡിയോക്ക് മുകളിലെ കുറിപ്പ് വായിച്ചാല്‍ മനസ്സിലാകും.

<center><iframe class="vine-embed" src="https://vine.co/v/OqbduWXK0Qw/embed/simple" width="100%" height="600" frameborder="0"></iframe><script async src="//platform.vine.co/static/scripts/embed.js" charset="utf-8"></script></center>

'നിങ്ങള്‍ അത് കണ്ടോ.. അത് ചലിച്ചു. ഓ അത് ഫാബോസ് മാത്രമാണ്' ഐഎസ്ആര്‍ഒ മാര്‍സ് ഓര്‍ബിറ്ററിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

<blockquote class="twitter-tweet blockquote" lang="en"><p>Did you see that? It moved! Oh, it's just Phobos. <a href="https://t.co/vaY7w5JjW0">https://t.co/vaY7w5JjW0</a></p>— ISRO's Mars Orbiter (@MarsOrbiter) <a href="https://twitter.com/MarsOrbiter/status/521976068312690688">October 14, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

ചൊവ്വയുടെ സ്വാഭാവിക ഉപഗ്രഹങ്ങിളില്‍ ഒന്നാണ് ഫാബോസ്. അതാണ് മംഗള്‍യാന്റെ ക്യാമറക്കണ്ണില്‍ പതിഞ്ഞത്. ഉപഗ്രഹം ചൊവ്വയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചലിക്കാതിരിക്കുമോ... എന്തായാലും ആളുകളെ ഒന്ന് ഞെട്ടിക്കാന്‍ ഐഎസ്ആര്‍ഒക്കും മംഗള്‍യാനും ഒറ്റ ട്വീറ്റിലൂടെ കഴിഞ്ഞിട്ടുണ്ട്.

ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ ആദ്യ ചൊവ്വാപര്യവേഷണം തന്നെ വിജയമാക്കി തീര്‍ത്തത്. അതും ഏറ്റവും കുറഞ്ഞ ചെലവില്‍. ചൊവ്വാ പര്യവേഷണം വിജയകരമാക്കിയ നാലാമത്തെ ബഹിരാകാശ ഏജന്‍സിയെന്ന പേരും ഐഎസ്ആര്‍ഒക്ക് സ്വന്തമാണ്.

English summary
ISRO's Mars Orbiter twitter accounts tweet raised curiosity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X