കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ അഭിമാന ദൗത്യം; ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍-2

Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍-2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്‍ററിന്‍ നിന്നും പറന്നുയര്‍ന്നു. സപ്തംബര്‍ 6 ന് പേടകം ചന്ദ്രോപരിതലത്തില്‍ എത്തും. 1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

chandrayan2

<strong>ഇന്ത്യ വീണ്ടും ചന്ദ്രനെ തൊടുന്നു.. ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിക്കാനൊരുങ്ങി ചന്ദ്രയാന്‍ 2</strong>ഇന്ത്യ വീണ്ടും ചന്ദ്രനെ തൊടുന്നു.. ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിക്കാനൊരുങ്ങി ചന്ദ്രയാന്‍ 2

കഴിഞ്ഞ 15 ന് പുലര്‍ച്ചെ 2.15 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ 56 മിനിറ്റിന് മുന്‍പ് ജിഎസ്എല്‍വിയുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വിക്ഷേപണം നീട്ടിവെച്ചത്.
ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാത്സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ചന്ദ്രയാന്‍-2 ലൂടെ ഇന്ത്യയുടെ ലക്ഷ്യം വെയ്ക്കുന്നത്.

3.8 ടണ്‍ ആണ് ചന്ദ്രയാന്‍-2 ന്റെ ഭാരം. 640 ടണ്‍ ഭാരമുള്ള ജിഎസ്എല്‍വി എംകെ 3 എന്ന ഭീമന്‍ റോക്കറ്റാണ് ചന്ദ്രയാനെ വഹിച്ച് കുതിച്ചത്. 15 നില കെട്ടിടത്തിന്റെ വലിപ്പമുള്ള ബാഹുബലി എന്നാണ് ഈ റോക്കറ്റ് അറിയപ്പെടുക. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രയാന്‍-2 ചന്ദ്രനില്‍ എത്തുക.978 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്.

ഭൂമിയുടെ ഭ്രമണപഥത്തില്‍ 17 ദിവസം വലംവെച്ച ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങാനായിരുന്നു ആദ്യം പദ്ധതി. എന്നാല്‍ പുതിയ സമയക്രമമനുസരിച്ച് 23 ദിവസം പേടകം ഭൂമിയെ വലം വെച്ചശേഷം എട്ട് ദിവസമെടുത്താണ് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തുക.
ഓഗസ്ത് രണ്ടോട് കൂടിയാകും ചന്ദ്രന്‍റെ ഭ്രമണ പഥത്തില്‍ എത്തുക സപ്തംബര്‍ രണ്ടിന് ഓര്‍ബിറ്റില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പ്പെടും. സപ്തംബര്‍ ഏഴിന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.

<strong>കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്‍ക്കാരിന് നേരിയ ആശ്വാസം.. പക്ഷേ</strong>കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്‍ക്കാരിന് നേരിയ ആശ്വാസം.. പക്ഷേ

<strong>ബംഗാളില്‍ പിടി വിടാതെ അമിത് ഷാ! മമതയെ ‍ഞെട്ടിച്ച് മൂന്ന് സെലിബ്രിറ്റികള്‍ ബിജെപിയില്‍</strong>ബംഗാളില്‍ പിടി വിടാതെ അമിത് ഷാ! മമതയെ ‍ഞെട്ടിച്ച് മൂന്ന് സെലിബ്രിറ്റികള്‍ ബിജെപിയില്‍

English summary
ISRO's moon mission Chandrayaan-2 launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X