റിസോഴ്സ് സാറ്റ് 2എ ഭ്രമണ പഥത്തില്‍; പിഎസ്എല്‍വി ദൗത്യം വിജയകരം
1235 കിലോഗ്രാം ഭാരമുള്ള റിസോഴ്സ് സാറ്റ് 2എയെ ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി സി 36ന്റെ ദൗത്യം
തിരുവന്തപുരം: ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ് 2 എ ഭ്രമണ പഥത്തില്‍. ബുധനാഴ്ച രാവിലെ 10.25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പിഎസ്എല്‍വിയുടെ എക്സ് എല്‍ പതിപ്പാണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്.
1235 കിലോഗ്രാം ഭാരമുള്ള റിസോഴ്സ് സാറ്റ് 2എയെ ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി സി 36ന്റെ ദൗത്യം. 2011, 2013 വര്‍ഷങ്ങളിലായി ഐഎസ്ആര്‍ഒ വിക്ഷേപിച്ച റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളായ റിസോഴ്സ് സാറ്റ് ഒന്ന്, രണ്ട് പതിപ്പുകളുടെ തുടര്‍ച്ചയാണ് ഒടുവില്‍ വിക്ഷേപിച്ച റിസോഴ്സ് സാറ്റ് 2എ.

മൂന്ന് പേ ലോഡുകള്‍
ഹൈ റെസല്യൂഷന്‍ ലീനിയര്‍ ഇമേജിംഗ് സെല്‍ഫ് സ്കാനര്‍ ക്യാമറ, മീഡിയം റെസല്യൂഷന്‍
ലിസ്-3 ക്യാമറ, ആധുനിക വൈഡ് ഫീല്‍ഡ് സെന്‍സര്‍ ക്യാമറ എന്നിങ്ങനെ മൂന്ന് പേ ലോഡുകളാണ് റിസോഴ്സ് സാറ്റ് 2എയിലുള്ളത്.

സ്റ്റേറ്റ് റെക്കോര്‍ഡറുകള്‍
മൂന്ന് പേ ലോഡുകളിലുള്ള ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങളും വിവരങ്ങളും സൂക്ഷിക്കുന്നതിനായി 200 ജിബി സംഭരണ ശേഷിയുള്ള സോളിഡ് സ്റ്റേറ്റ് റെക്കോര്‍ഡുകളും റിസോഴ്സ് സാറ്റ് 2എ.

റിസോഴ്സ് സാറ്റിന് തുടര്‍ച്ച
റിസോഴ്സ് സാറ്റ് വിഭാഗത്തില്‍പ്പെട്ട രണ്ട് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സേവനം തുടരുന്നതിന് വേണ്ടിയാണ് പുതിയ ഉപഗ്രഹം വിക്ഷേപിച്ചുള്ളത്. അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

തലയെടുപ്പ് അന്താരാഷ്ട്ര തലത്തിലും
1994 മുതല്‍ ഇതുവരെ 121 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഇതില്‍ 79 എണ്ണവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. 36 വിക്ഷേപണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ അന്താരാഷ്ട്ര തലത്തില്‍ വിശ്വാസ്യതയുള്ള വിക്ഷേപണ വാഹനമായി പിഎസ്എല്‍വി മാറിക്കഴിഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications