കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസോഴ്‌സ് സാറ്റ് 2എ ഭ്രമണ പഥത്തില്‍; പിഎസ്എല്‍വി ദൗത്യം വിജയകരം

1235 കിലോഗ്രാം ഭാരമുള്ള റിസോഴ്‌സ് സാറ്റ് 2എയെ ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി സി 36ന്റെ ദൗത്യം

Google Oneindia Malayalam News

തിരുവന്തപുരം: ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് 2 എ ഭ്രമണ പഥത്തില്‍. ബുധനാഴ്ച രാവിലെ 10.25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പിഎസ്എല്‍വിയുടെ എക്‌സ് എല്‍ പതിപ്പാണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്.

1235 കിലോഗ്രാം ഭാരമുള്ള റിസോഴ്‌സ് സാറ്റ് 2എയെ ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി സി 36ന്റെ ദൗത്യം. 2011, 2013 വര്‍ഷങ്ങളിലായി ഐഎസ്ആര്‍ഒ വിക്ഷേപിച്ച റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളായ റിസോഴ്‌സ് സാറ്റ് ഒന്ന്, രണ്ട് പതിപ്പുകളുടെ തുടര്‍ച്ചയാണ് ഒടുവില്‍ വിക്ഷേപിച്ച റിസോഴ്‌സ് സാറ്റ് 2എ.

മൂന്ന് പേ ലോഡുകള്‍

മൂന്ന് പേ ലോഡുകള്‍

ഹൈ റെസല്യൂഷന്‍ ലീനിയര്‍ ഇമേജിംഗ് സെല്‍ഫ് സ്‌കാനര്‍ ക്യാമറ, മീഡിയം റെസല്യൂഷന്‍
ലിസ്-3 ക്യാമറ, ആധുനിക വൈഡ് ഫീല്‍ഡ് സെന്‍സര്‍ ക്യാമറ എന്നിങ്ങനെ മൂന്ന് പേ ലോഡുകളാണ് റിസോഴ്‌സ് സാറ്റ് 2എയിലുള്ളത്.

 സ്‌റ്റേറ്റ് റെക്കോര്‍ഡറുകള്‍

സ്‌റ്റേറ്റ് റെക്കോര്‍ഡറുകള്‍

മൂന്ന് പേ ലോഡുകളിലുള്ള ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങളും വിവരങ്ങളും സൂക്ഷിക്കുന്നതിനായി 200 ജിബി സംഭരണ ശേഷിയുള്ള സോളിഡ് സ്‌റ്റേറ്റ് റെക്കോര്‍ഡുകളും റിസോഴ്‌സ് സാറ്റ് 2എ.

റിസോഴ്‌സ് സാറ്റിന് തുടര്‍ച്ച

റിസോഴ്‌സ് സാറ്റിന് തുടര്‍ച്ച

റിസോഴ്‌സ് സാറ്റ് വിഭാഗത്തില്‍പ്പെട്ട രണ്ട് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സേവനം തുടരുന്നതിന് വേണ്ടിയാണ് പുതിയ ഉപഗ്രഹം വിക്ഷേപിച്ചുള്ളത്. അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

തലയെടുപ്പ് അന്താരാഷ്ട്ര തലത്തിലും

തലയെടുപ്പ് അന്താരാഷ്ട്ര തലത്തിലും

1994 മുതല്‍ ഇതുവരെ 121 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഇതില്‍ 79 എണ്ണവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. 36 വിക്ഷേപണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ അന്താരാഷ്ട്ര തലത്തില്‍ വിശ്വാസ്യതയുള്ള വിക്ഷേപണ വാഹനമായി പിഎസ്എല്‍വി മാറിക്കഴിഞ്ഞു.

English summary
ISRO's remote sensing satellite Resourcesat-2A in orbit. on Tuesday successfully placed remote sensing satellite Resourcesat-2A in the orbit from Satheesh dhavan Space Research Centre Ssiharikkota.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X