കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ എപ്പോഴും ഇന്ത്യക്ക് ആക്രമിക്കാം.... 87 ശതമാനം ഭൂപ്രദേശവും സാറ്റലൈറ്റില്‍ കാണാം

Google Oneindia Malayalam News

ബെംഗളൂരു: പാകിസ്താനെതിരെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ബാലക്കോട്ടിലെ വ്യോമാക്രമണത്തോടെ ഇത് കലുഷമായിരിക്കുകയാണ്. യുദ്ധമുണ്ടായാല്‍ പാകിസ്താനില്‍ ആക്രമണം നടത്താന്‍ ഇന്ത്യക്ക് സാധിക്കുമോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ എല്ലാവര്‍ക്കും മുന്നിലുണ്ട്. ഏത് യുദ്ധത്തിലും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം ഇന്ത്യക്കൊപ്പമുണ്ട്.

ബഹിരാകാശ മേഖലയില്‍ ഇന്ത്യ ഉണ്ടാക്കിയ നേട്ടങ്ങളാണ് ഏറ്റവും ഗുണകരമായി മാറുക. ബാലക്കോട്ടിലെ ആക്രമണത്തില്‍ ഭീകരകേന്ദ്രങ്ങളെ തിരിച്ചറിയുന്നതിനും ആക്രമണത്തിന് സഹായിച്ചതും ഈ സാങ്കേതിക വിദ്യയാണ്. പാകിസ്താന്റെ റഡാറുകള്‍ എവിടെയൊക്കെയാണെന്ന് തിരിച്ചറിയുന്നതിനും ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്നും ഇന്ത്യക്ക് നേരത്തെ മനസ്സിലാക്കാന്‍ സാധിച്ചത് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്.

ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യ

ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യ

പാകിസ്താനില്‍ എവിടെയും ഇന്ത്യക്ക് ആക്രമണം നടത്താന്‍ സാധിക്കുമെന്നാണ് സാങ്കേതിക വിദ്യ തെളിയിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ഡാറ്റാ ശേഖര പ്രകാരം പാകിസ്താനിലെ 87 ശതമാനം ഭൂപ്രദേശവും ഇന്ത്യന്‍ സൈന്യത്തിന് കാണാന്‍ സാധിക്കും. ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തിയ സംഘത്തിന് സുപ്രധാന നിര്‍ദേശങ്ങളും ഇത് വഴിയാണ് ലഭിച്ചത്. ഭീകരകേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനും ആക്രമണം നടത്താനും സാറ്റലൈറ്റ് സാങ്കേതിക വിദ്യയാണ് ഇന്ത്യയെ സഹായിച്ചത്.

സാറ്റലൈറ്റ് വിസ്തൃതി

സാറ്റലൈറ്റ് വിസ്തൃതി

പാകിസ്താന് മൊത്തം 8.8 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഇതില്‍ 7.7 ലക്ഷം ഭാഗവും ഇന്ത്യക്ക് സാറ്റലൈറ്റില്‍ നിന്ന് ലഭിക്കും. ഇതില്‍ 0.65 കിലോ മീറ്ററിലെ ദൃശ്യങ്ങളും, ചിത്രങ്ങളും ക്വാളിറ്റിയില്‍ തന്നെ ഇന്ത്യക്ക് ലഭിക്കും. മൈക്രോസാറ്റ് ആര്‍ എന്ന സാറ്റലൈറ്റാണ് ഇതിനായി ഉപയോഗിച്ചത്. രാത്രിയിലെ ചിത്രങ്ങള്‍ പോലും ഏറ്റവും ക്വാളിറ്റിയില്‍ ലഭിക്കും. ഇത് ഇന്ത്യയുടെ ആക്രമണത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.

ഏതൊക്കെ രാജ്യങ്ങള്‍

ഏതൊക്കെ രാജ്യങ്ങള്‍

പാകിസ്താന്‍ മാത്രമല്ല വിവിധ രാജ്യങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും, ഇന്ത്യയുടെ കൈവശമുണ്ട്. അയല്‍രാജ്യങ്ങളാണ് അധികവും. 14 രാജ്യങ്ങളിലായി 5.5 മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയുടെ ഉപഗ്രഹ പരിധിയിലാണ്. എന്നാല്‍ ചൈനയുടെ മേഖലകളെ കുറിച്ച് എത്രത്തോളം വിവരങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ടെന്ന് ഉറപ്പില്ല. അതേസമയം രഹസ്യാത്മകമായ പലകാര്യങ്ങളും ഉണ്ടെന്നും, എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാവില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

ജിത്രേന്ദ്ര സിംഗ് പറഞ്ഞത്

ജിത്രേന്ദ്ര സിംഗ് പറഞ്ഞത്

ബഹിരാകാശ മന്ത്രാലയത്തിന്റെ സഹമന്ത്രി ജിതേന്ദ്ര സിഗം നേരത്തെ ഇന്ത്യ പാകിസ്താനില്‍ ഉപഗ്രഹങ്ങളിലൂടെ നിരീക്ഷണം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇന്ത്യ ഭൂപ്രകൃതി കാരണമാണ് മറ്റുള്ള രാജ്യങ്ങളുടെ നീക്കങ്ങള്‍ ടെക്‌നോളജിയിലൂടെ കാണാന്‍ സാധിക്കുന്നത്. കൂടുതല്‍ സാറ്റലൈറ്റുകള്‍ ഇതിനായി ഉപയോഗിക്കുമെന്ന് സൂചനയുണ്ട്. കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഇന്ത്യ ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. പ്രധാനമായും കരസേനയ്ക്കാണ് ഐഎസ്ആര്‍ഒ ചിത്രങ്ങള്‍ കൈമാറുന്നത്.

ചിത്രങ്ങള്‍ ഇങ്ങനെ

ചിത്രങ്ങള്‍ ഇങ്ങനെ

സൈന്യത്തിന്റെ ആവശ്യപ്രകാരം ഒരു മേഖലയുടെ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ നല്‍കുക. സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍, പ്രസിഷന്‍ ഓര്‍ത്തോ എന്നീ രണ്ട് തരം ചിത്രങ്ങളാണ് ഉള്ളത്. ഇതില്‍ ഓര്‍ത്തോ ചിത്രങ്ങള്‍ക്ക് പിന്നീട് നിറങ്ങള്‍ നല്‍കി ശരിയാക്കി എടുക്കുകയാണ് പതിവ്. 2005ലാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. വളരെ നിര്‍ണായകമായ ചിത്രങ്ങള്‍ ബഹിരാകാശത്ത് നിന്ന് എടുക്കുന്നതിന് വേണ്ടിയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് കംപ്രസ് ചെയ്താണ് ഭൂമിയിലേക്ക് അയക്കുക.

മസൂദ് അസ്ഹറിനെ യുഎന്‍ വിലക്കിയാല്‍ എന്ത് സംഭവിക്കും? 3 കടുത്ത തീരുമാനങ്ങളുണ്ടാവുംമസൂദ് അസ്ഹറിനെ യുഎന്‍ വിലക്കിയാല്‍ എന്ത് സംഭവിക്കും? 3 കടുത്ത തീരുമാനങ്ങളുണ്ടാവും

English summary
isro satelites can map 87 percentage land of pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X