കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേളയുടെ ബഹിരാകാശചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ, ചിത്രം പകര്‍ത്തിയത് കാര്‍ട്ടോസാറ്റ് 2

  • By Desk
Google Oneindia Malayalam News

ദില്ലി: കുംഭമേളയുടെ ചിത്രം ബഹിരാകാശത്തുനിന്നും പകര്‍ത്തി ഇന്ത്യയുടെ ഇമേജിങ് സാറ്റലൈറ്റ് കാര്‍ട്ടോസാറ്റ് 2. ലോകത്തിലെ ഏറ്റവും വലിയ മതാചാരാ ചടങ്ങായ കുംഭമേളയുടെ ബഹിരാകാശ ചിത്രം പകര്‍ത്തിയതോടെ വീണ്ടും വ്യത്യസ്തമാകുകയാണ് മേള. ഉത്തര്‍പ്രദേശിലെ പ്രയാഗാ രാജില നടക്കുന്ന കുംഭമേളയുടെ ചിത്രം ബുധനാഴ്ചയാണ് കാര്‍ട്ടോസാറ്റ് പകര്‍ത്തിയത്. ഇന്ന് ഐഎസ്ആര്‍ഒ പുറത്തുവിടുകയായിരുന്നു.

ബ്ലാക്ക് ആന്റ് വൈറ്റ് സാറ്റലൈറ്റ് ചിത്രം കുംഭമേളയുടെ കൃത്യമായ വിവരങ്ങള്‍ നല്കുന്നുണ്ട്. മീനു പുണ്യ നദികളുടെ സംഗമമായ ഗംഗ, യമുന, ഭൂമിക്കടിയിലൂടൊഴുകുന്ന സരസ്വതി എന്നിവയുടെ തൂരത്തെ കുംഭമേള ബഹിരാകാശത്ത് നിന്നും വ്യക്തമായിതന്നെയാണ് കാര്‍ട്ടോസാറ്റ് 2 പകര്‍ത്തിയിരിക്കുന്നത്. മകരസംക്രാന്തി ആരംഭിച്ച കുംഭമേളയിലേക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിശ്വാസികളുടെ ഒഴുക്കാണ്. മകരസംക്രാന്തിയായ ചൊവ്വാഴ്ച്ച 2.25 കോടി ഭക്തര്‍ എത്തിയെന്നാണ് കണക്ക്. ഇവര്‍ ആദ്യ മഹാപുണ്യസ്‌നാനത്തിനെത്തിയതായിരുന്നു.

a-sea-of-devotees-

കുംഭമേള നടക്കുന്ന സ്ഥലം 32 കിലോമിറ്ററോളം പരന്നു കിടക്കുന്നുണ്ട്. ഇത് ററോമിലെ വത്തിക്കാന്‍ സിറ്റിയേക്കാളും വലുതാണ്. സ്‌നാനഘട്ടം പ കിലോമീറ്ററിലധികം ഉണ്ട. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കായി നഗരത്തില്‍ സര്‍ക്കാര്‍ 400 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിയിട്ടുണ്ട. ഐഎസ്ആര്‍ഒ കുംഭമേള നടക്കുന്ന പ്രയാഗ് രാജിന്റെയും മറ്റ് അനുബന്ധ പ്രദേശങ്ങളിലെയും കാലാവസ്ഥാ വിവരങ്ങള്‍ നല്കുന്നുണ്ട്.

English summary
ISRO satellite cartosat 2 captures Kumbhamela image from space, adding another awful moment for mass religious gathering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X