നമ്പി നാരായണന്‍ കേസ് ഉടന്‍ പരിഗണിക്കണമെന്ന് കേന്ദ്രം, ഒരാഴ്ച കഴിയട്ടയെന്ന് സുപ്രീം കോടതി
ദില്ലി: നമ്പി നാരായണനെതിരായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഉടന്‍ പരിഗണിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് പരിഗണനയ്ക്ക് എടുക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസമാണ് നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വഷിച്ച് റിട്ട. ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ മൂന്നംഗം സമിതി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ ഉടന്‍ തീരുമാനം വേണമെന്നും അതുകൊണ്ട് കേസ് നാളെ പരിഗണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ കേസ് ദേശീയ കേസാണെന്നും സോളിസിറ്റര്‍ വാദിച്ചു.
എന്നാല്‍ നാളെ തന്നെ എന്തിനാണ് കേസ് പരിഗണിക്കുന്നതെന്ന് ചോദിച്ച സുപ്രീം കോടതി അടുത്ത ആഴ്ച കേസില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. കേരളത്തില്‍ നാളെ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിത നീക്കവുമായി രംഗത്തെത്തിയത്.
അതേസമയം, കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനെതിരെ ചാരക്കേസ് ഉയര്‍ത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ജയിന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ ഗൂഡാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചത്.
വെള്ള ബിക്കിനിയില്‍ മാലാഖയെ പോലെ തിളങ്ങി സഞ്ജീദ ഷെയ്ക്ക്, ആരാധകരെ ഞെട്ടിച്ച ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications