Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്പി നാരായണന് അര കോടി നഷ്ടപരിഹാരം; അന്വേഷണവും!! ചാരക്കേസില്‍ സുപ്രീംകോടതി വിധി

ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധി നമ്പി നാരാണയന് അനുകൂലം. നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

Nanbi

ഉന്നത പദവിയിലിരിക്കെയാണ് സംശയത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യം കണക്കിലെടുത്താല്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. ചാരക്കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടിരുന്നു. ഏതന്വേഷണത്തിനും തയ്യാറാണെന്ന് സിബിഐ ബോധിപ്പിക്കുകയും ചെയ്തിരുന്നു.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിലാണ് കോടതി വിധി. അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി കോടതി വിധിച്ചിരിക്കുന്നത്. ഈ തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം. സിബി മാത്യൂസ്, ജോഷ്വ, എസ് വിജയന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ തുക ഈടാക്കും. ഇവര്‍ക്കെതിരെ അന്വേഷണവും കോടതി പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സമിതിയായിരിക്കും അന്വേഷണം നടത്തുക.

റിട്ട. ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണ ഉദ്യോഗസ്ഥരായിരുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുക. നമ്പി നാരായണനെ കുടുക്കാന്‍ ഇവര്‍ ഗൂഡാലോചന നടത്തിയോ എന്നാണ് സമിതി അന്വേഷിക്കുക. വൈകിയെങ്കിലും നീതി ലഭിച്ചുവെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്ന് സിബി മാത്യൂസ് പറഞ്ഞു.

കോളിളക്കം സൃഷ്ടിച്ച ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, വിരമിച്ച എസ്പിമാരായ കെകെ ജോഷ്വാ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നമ്പിനാരായണന്റെ ഹര്‍ജിയിലെ പ്രധാനപ്പെട്ട ഒരു ആവശ്യം. ഇക്കാര്യം അദ്ദേഹം ഹൈക്കോടതിയിലും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ല. തുടര്‍ന്നാണ് നമ്പനാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+