കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ വീണ്ടും ചന്ദ്രനെ തൊടുന്നു.. ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 2

Google Oneindia Malayalam News

Recommended Video

cmsvideo
    ഇന്ത്യ വീണ്ടും ചന്ദ്രനെ തൊടാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി | News Of The Day | Oneindia Malayalam

    ശ്രീഹരിക്കോട്ട: രണ്ടാം ചാന്ദ്ര ദൗത്യത്തിലേക്ക് വിജയക്കുതിപ്പുമായി ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. കൃത്യം 2.43നാണ് രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് 3,84,000 കിലോ മീറ്റര്‍ ദൂരത്തുളള ചന്ദ്രനിലേക്ക് ചന്ദ്രയാന്‍ 2 വിജയകരമായി കുതിച്ചുയര്‍ന്നത്. രാജ്യത്തിനിത് അഭിമാന നിമിഷമാണിത്.

    isro

    ജൂലൈ 15ന് ആയിരുന്നു ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വിക്ഷേപണം മാറ്റി 22ലേക്ക് വെക്കുകയായിരുന്നു. വിക്ഷേപണത്തിന് 56 മിനുറ്റും 24 സെക്കന്റും മാത്രം ബാക്കി നില്‍ക്കേയായിരുന്നു തീരുമാനം. ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചതോടെ ഇന്ത്യയുടെ ബഹിരാകാശ ചരിത്ര നേട്ടങ്ങളുടെ കീരിടത്തിൽ ഐഎസ്ആര്‍ഒ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തിരിക്കുകയാണ്.

    Newest First Oldest First
    4:08 PM, 22 Jul

    ചന്ദ്രയാന്‍ 2 വ്യത്യസ്തമാകുന്നത് അത് ചന്ദ്രനിലെ സൗത്ത് പോളില്‍ പഠനം നടത്തുന്നു എന്നത് കൊണ്ടാണ്. ഇതിന് മുമ്പുളള ഒരു ചാന്ദ്രദൗത്യവും അങ്ങനൊന്ന് ചെയ്തിട്ടില്ല. ചന്ദ്രനെ കുറിച്ചുളള പുതിയ വിവരങ്ങള്‍ ചന്ദ്രയാന്‍ 2 നല്‍കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
    4:00 PM, 22 Jul

    ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപണം നടത്തിയതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ ദിവസം എല്ലാ ഭാരതീയര്‍ക്കും അഭിമാനത്തിന്റെതാണ് എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചന്ദ്രയാന്‍ 2 വിക്ഷേപണം തെളിയിക്കുന്ന ശാസ്ത്രത്തിന്റെ അതിരുകള്‍ കീഴടക്കാനുളള നമ്മുടെ ശാസ്ത്രജ്ഞരുടെ വീര്യവും 130 ഇന്ത്യക്കാരുടെ നിശ്ചയദാര്‍ഢ്യവും ആണെന്നും പ്രധാനമന്ത്രി കുറിച്ചു
    3:56 PM, 22 Jul

    ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ കെ ശിവന്‍ അഭിനന്ദിച്ചു. തിരിച്ചടികളില്‍ തളരാതെ കരുത്തോടെ ടീം തിരിച്ച് വന്നുവെന്ന് കെ ശിവന്‍ പറഞ്ഞു.
    3:08 PM, 22 Jul

    ചന്ദ്രനിലേക്കുളള ചരിത്ര യാത്രയ്ക്ക് തുടക്കമായെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ
    3:06 PM, 22 Jul

    ചന്ദ്രയാൻ 2 ഭ്രമണ പഥത്തിൽ. ആദ്യ സിഗ്നലുകൾ ഭൂമിയിലെത്തി
    3:05 PM, 22 Jul

    ക്രയോജനിക് ഘട്ടം പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ പതിനാറാം മിനുറ്റില്‍ ചന്ദ്രയാന്‍ പേടകം റോക്കറ്റില്‍ നിന്ന് വിജയകരമായി വേര്‍പെട്ടതായി ഐഎസ്ആര്‍ഒ
    3:02 PM, 22 Jul

    ചന്ദ്രയാൻ വിജയകരമായി വിക്ഷേപിച്ചതോടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആഹ്ളാദ നിമിഷങ്ങൾ
    2:59 PM, 22 Jul

    മികച്ച തുടക്കമെന്ന് ഐഎസ്ആർഒ. ആദ്യത്തെ പതിനാറ് മിനുറ്റ് ഏറെ നിർണായകം.
    2:53 PM, 22 Jul

    സ്ട്രാപോണ്‍ റോക്കറ്റുകള്‍ വിജയകരമായി വേര്‍പെട്ടു. ദ്രവ ഇന്ധനഘട്ടം പ്രവര്‍ത്തിച്ച് തുടങ്ങി.
    2:52 PM, 22 Jul

    വിക്ഷേപത്തിന് പിറകെ എല്ലാം സുഗമമായി തന്നെ മുന്നോട്ട് പോകുന്നുവെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഒ
    2:47 PM, 22 Jul

    കൃത്യം 2.43ന് ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3 റോക്കറ്റ് ചന്ദ്രയാന്‍ പേടകവുമായി ചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്നു
    2:44 PM, 22 Jul

    സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ചന്ദ്രയാന്‍ രണ്ട് വിജയകരമായി വിക്ഷേപിച്ചു.
    2:37 PM, 22 Jul

    978 കോടി രൂപ ചിലവിലാണ് ഐഎസ്ആര്‍ഒയുടെ ഇതുവരെയുളള ഏറ്റവും സങ്കീര്‍ണമായ ഈ ചാന്ദ്രദൗത്യം പൂര്‍ത്തീകരിച്ചത്.
    2:31 PM, 22 Jul

    ശ്രീഹരിക്കോട്ടയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ചന്ദ്രയാൻ 2 വിക്ഷേപണത്തിന് ഇനി മിനുറ്റുകൾ മാത്രം. കൃത്യം 2.43ന് വിക്ഷേപണം നടക്കും
    2:04 PM, 22 Jul

    ചന്ദ്രയാന്‍ 2 ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു
    2:01 PM, 22 Jul

    നേരത്തെ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബര്‍ 7ന് തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ അറിയിക്കുന്നു
    1:59 PM, 22 Jul

    3,84,000 കിലോ മീറ്ററാണ് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുളള ഏകദേശ ദൂരം. വൈകിയാണ് വിക്ഷേണം എങ്കിലും 48 ദിവസത്തിനകം തന്നെ ചന്ദ്രയാന്‍ ലക്ഷ്യസ്ഥാനത്ത് എത്തും
    1:50 PM, 22 Jul

    ചന്ദ്രയാന്‍ 2 വിക്ഷേപണം അല്‍പസമയത്തിനകം. ദ്രവീകൃത ഹൈഡ്രജന്‍, ദ്രവീകൃത ഓക്‌സിജന്‍ നിറയ്ക്കല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ
    12:34 PM, 22 Jul

    ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനുളള കൗണ്ട് ഡൗണ്‍ തുടരുന്നു. ഇനിയുളളത് മൂന്നില്‍ താഴെ മണിക്കൂറുകള്‍ മാത്രം. ക്രയോജനിക് സ്‌റ്റേജില്‍ ദ്രവീകരണ ഹൈഡ്രജന്‍ നിറയ്ക്കാന്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ
    10:12 AM, 22 Jul

    ചന്ദ്രയാന്‍ രണ്ട് കുതിച്ചുയരാന്‍ ഇനി അഞ്ചില്‍ താഴെ മണിക്കൂറുകള്‍ മാത്രം. ജിഎസ്എല്‍വി മാര്‍ക് 3 എം 1 റോക്കറ്റിലെ ക്രയോജെനിക് സ്‌റ്റേജിലേക്കുളള ദ്രവീകൃത ഓക്‌സിജന്‍ നിറയ്ക്കല്‍ പ്രക്രിയയ്ക്ക് തുടക്കമായി. ക്രയോജനിക് ഘട്ടത്തിലാണ് ആദ്യതവണ തകരാറുണ്ടായത്.
    10:07 AM, 22 Jul

    രണ്ടാം ചാന്ദ്രദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരാണ് സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ എത്തിയിരിക്കുന്നത്
    9:11 AM, 22 Jul

    ജിഎസ്എല്‍വി മാര്‍ക് 3 എം 1 റോക്കറ്റിലെ എല്‍ 110ലേക്കുളള ദ്രവ ഇന്ധനം നിറയ്ക്കല്‍ പുലര്‍ച്ചെ 2.40ന് പൂര്‍ത്തിയായി
    9:00 AM, 22 Jul

    ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കും
    8:56 AM, 22 Jul

    ചന്ദ്രയാൻ 2 വിക്ഷേപണത്തിന് മുന്നോടിയായുളള കൗണ്ട് ഡൗണ്‍ ഞായറാഴ്ച വൈകിട്ട് 6.43ന് ആരംഭിച്ചു.

    English summary
    ISRO succesfully launched Chandrayaan 2 from Satish Dhawan space center- Live Updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X