ചരിത്രം കുറിച്ച് വീണ്ടും ഐഎസ്ആർഒ; മൈക്രോസാറ്റ്- ആർ, കലാംസാറ്റ് വിക്ഷേപണം വിജയകരം
Recommended Video

ഹൈദരാബാദ്: ചരിത്രം കുറിച്ച് വീണ്ടും ഐഎസ്ആർഒ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ മൈക്രോസാറ്റ്- ആർ, വിദ്യാർത്ഥികൾ നിർമിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. 2019ലെ ഐഎസ് ആർഒയുടെ ആദ്യ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വ്യാഴാഴ്ച രാത്രി 11.37നായിരുന്നു വിക്ഷേപണം.
വിദ്യാഭ്യാസ പദ്ധതികളെ സഹായിക്കുകയാണ് കലാംസാറ്റിന്റെ ലക്ഷ്യം. ലോകത്തിൽ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമാണ് കലാംസാറ്റ്. 1.26 കിലോഗ്രാമാണ് ഇതിന്റെ ഭാരം. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പേയ്സ് കിഡ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ കലാംസാറ്റ് നിർമിച്ചത്. 12 ലക്ഷ്യം രൂപയാണ് ഇതിന്റെ നിർമാണചെലവ്.

740 കിലോഗ്രാമാണ് മെക്രോസാറ്റ് -ആറിന്റെ ഭാരം. സൈനിക ആവശ്യങ്ങൾക്കുള്ള ചിത്രങ്ങൾ പകർത്തുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. വിക്ഷേപിച്ച് 14 മിനിറ്റിനുള്ളിൽ ഭൂമിയിൽ നിന്നും 274 കിലോമീറ്റർ അകലെയുള്ള ഭ്രമണപദത്തിൽ എത്തിച്ചേർന്നു.
നാലുഘട്ടങ്ങളിലായാണ് പിഎസ്എൽവി പ്രവർത്തിക്കുന്നത്. ഖര രൂപത്തിലും ദ്രാവക രൂപത്തിലും ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള പിഎസ്എൽവി ഇതിനോടകം 53 ഇന്ത്യൻ ഉപഗ്രഹങ്ങളും 269 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications