കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‌റെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചു; ഐഎസ്ആർഒയ്ക്ക് ലഭിക്കുക 200 കോടി രൂപ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും അഭിമാനമായി ISRO | Oneindia Malayalam

ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണത്തിനുള്ള ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങൾ ഐഎസ്ആർഒ യുടെ പിഎസ്എൽവി സി-42 കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിൽ നിന്നും ഞായറാഴ്ച രാത്രി 10.8നാണ് വിക്ഷേപണം നടന്നത്. വാണിജ്യാടിസ്ഥാനത്തിൽ നടന്ന വിക്ഷേപണത്തിലൂടെ 200 കോടി രൂപയാണ് ഐഎസ്ആർഒയ്ക്ക് ലഭിക്കുക.

പ്രളയം തകര്‍ത്ത ചേന്ദമംഗലത്തിനായി കൈകോര്‍ത്ത് മലയാളം സിനിമ... സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്പ്രളയം തകര്‍ത്ത ചേന്ദമംഗലത്തിനായി കൈകോര്‍ത്ത് മലയാളം സിനിമ... സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്

യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ നോവ എസ്എആർഎസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഇന്നലെ വിക്ഷേപിച്ചത്. 889 കിലോഗ്രാമാണ് രണ്ട് ഉപഗ്രങ്ങളുടെയും കൂടി ഭാരം. വന വ്യാപ്തി അറിയുക, വെള്ളപ്പൊക്കം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളുടെ വിശകലനം തുടങ്ങിയവയാണ് ഉപഗ്രഹങ്ങളുടെ ദൗത്യം.

isro

ഐഎസ് ആർഒയുടെ വാണിജ്യശാഖയായ ആന്ററിക്സ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് വിക്ഷേപണത്തിന് കരാറുണ്ടാക്കിയത്. ബ്രീട്ടീഷ് കമ്പനിയുടെ ആവശ്യപ്രകാരമായിരുന്നു വിക്ഷേപണം രാത്രിയിലാക്കിയത്.

കഴിഞ്ഞ വർഷം ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപദത്തിലെത്തിച്ച് ഐഎസ്ആർഒ ചരിത്രം കുറിച്ചിരുന്നു. ഇതിൽ ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അമേരിക്കയുടെ 60 ഉപഗ്രഹങ്ങൾ ഉൾപ്പെടെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളായിരുന്നു ഐഎസ്ആർഒ ഭ്രമണപദത്തിലെത്തിച്ചത്. വിദേശത്ത് നിക്ഷേപിക്കുന്ന പകുതി ചെലവിൽ ഐഎസ്ആർഒ ദൗത്യം പൂർത്തികരിക്കുന്നതിനാലാണ് മറ്റ് രാജ്യങ്ങളും ഇന്ത്യയെ ആശ്രയിക്കുന്നത്.

മുരളി പറഞ്ഞതല്ല സത്യം... പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചന, കൂടെ ഹസ്സൻ; ആഞ്ഞടിച്ച് മുൻ കോൺ. മന്ത്രിമുരളി പറഞ്ഞതല്ല സത്യം... പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചന, കൂടെ ഹസ്സൻ; ആഞ്ഞടിച്ച് മുൻ കോൺ. മന്ത്രി

English summary
isro successfully launched uks two satellites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X