കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി കാക്കാൻ റിസാറ്റ്-2 ബി ഭ്രമണപദത്തിൽ; വിക്ഷേപണം വിജയകരം

Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാര ഉപഗ്രഹം റിസാറ്റ്-2ബി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പുലർച്ചെ 5.30നായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ 48-ാമത്തെ ദൗത്യമാണിത്. പിസ്എൽവി സി 46 ആണ് റിസാറ്റ് 2ബിയെ ഭ്രമണ പദത്തില‍ എത്തിച്ചത്. 615 കിലോയാണ് റിസാറ്റ്- 2ബിയുടെ ഭാരം.

വിക്ഷേപണം നടത്തി 15ാം മിനിറ്റിൽ പിഎസ്എൽവി 46 റിസാറ്റ് 2ബിയെ 555 കിലോമീറ്റർ അകലെയുള്ള ഭ്രമണപദത്തിൽ എത്തിച്ചു. അഞ്ച് കൊല്ലത്തേയ്ക്കാണ് ഈ കൃത്യമോപഗ്രഹത്തിന്റ ആയുസ് പ്രതീക്ഷിക്കുന്നത്. അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റം വരെ കണ്ടെത്താൻ ശേഷിയുള്ള ഉപഗ്രഹമാണ് റിസാറ്റ് 2ബി.

risrta

കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതികുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി" മുല്ലപ്പള്ളിയെ വിമർശിച്ച് എംഎം മണി

രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന എക്സ് ബാൻഡ് റഡാർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കാർഷിക, ദുരന്ത നിവാരണ മേഖലകളിലും കാലാവസ്ഥ നിരീക്ഷണത്തിലും റിസാറ്റിന്റെ സേവനം പ്രയോജനപ്പെടുത്താം.

2009ലാണ് റിസാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത്. ഈ പരമ്പരയിൽപ്പെട്ട 4 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും. ഐഎസ്ആർ ഒയുടെ അടുത്ത പ്രധാന ദൗത്യം ചാന്ദ്രയാൻ-2 ആണെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. ജൂലൈയിൽ വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
ISRO succesfully launched PSLV_C46 with RISAT -2B
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X