ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിസി 28 വിക്ഷേപിച്ചു
ബെംഗളൂരു: ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ വിജയകരമായി ബഹിരാകാശത്തത്തെിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് ഇന്ത്യയുടെ പി.എസ്.എല്‍.വിസി 28 റോക്കറ്റാണ് ഉപഗ്രഹങ്ങളെ ബഹിരാകാശത്തത്തെിച്ചത്.
വെള്ളിയാഴ്ച രാത്രി 9.58നായിരുന്നു വിക്ഷേപണം.320 ടണ്‍ ഭാരം വരുന്ന പിഎസ്എല്‍വി സി28 റോക്കറ്റ് ഉപയോഗിച്ചാണ് 1440 കിലോഗ്രാം വരുന്ന അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഡിസാസ്റ്റര്‍ മോണിറ്ററങ്ങിനും എക്‌സ്‌പെരിമെന്റല്‍ ആവശ്യങ്ങള്‍ക്കുമാണ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം.

പിഎസ്എല്‍വി ഉപയോഗിച്ചുള്ള ഇസ്രോയുടെ 30ാമത്തെ വിക്ഷേപണമാണ് വെള്ളിയാഴ്ച നടന്നത്. ഇതുവരെ ഇസ്രോ വാണിജ്യ ആവശ്യങ്ങള്‍ക്കായി 19 രാജ്യങ്ങളുടെ 40 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.
അഞ്ച് ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ വെള്ളിയാഴ്ച വിക്ഷേപിച്ചത്. 447 കിലോഗ്രാം ഭാരം വരുന്ന മൂന്ന് ഡി.എം.സി 3 (ഡി.എം.സി 31, ഡി.എം.സി 32, ഡി.എം.സി 33) ഉപഗ്രഹങ്ങളും 91 കിലോഗ്രാം തൂക്കമുള്ള സി.ബി.എന്‍.ടി1 മൈക്രോ, ഡിഓര്‍ബിറ്റ് സെയില്‍ നാനോ എന്നീ സഹായക ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.












Click it and Unblock the Notifications