മംഗള്യാന് പരീക്ഷണ ജ്വലനം വിജയകരം, ഇനി ചൊവ്വ
തിരുവനന്തപുരം: ഒടുവില്‍ ആ പരീക്ഷണവും നേരിട്ട് മംഗള്യാന് ചൊവ്വയുടെ വിജയപഥത്തിലേയ്ക്ക് കടന്നു. രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മംഗള്‍യാന്റെ ലിക്വിഡ് അപ്പോജി മോട്ടോര്‍ അഥവാ ലാം എഞ്ചിന്റെ ജ്വലനം നടന്നു. ഐഎസ്ആര്‍ഒ തന്നെയാണ് ജ്വലനം നടന്ന വിവരം സ്ഥിരീകരിച്ചത്.
നാല് സെക്കന്റോളമായിരുന്നു ജ്വലനം. സെപ്റ്റംബര്‍ 24 ന് ചൊവ്വയിലെത്തണമെങ്കില്‍ മംഗള്യാന് ലാം എഞ്ചിന്റെ ജ്വലനം വിജയകരമായി പൂര്‍ത്തിയാക്കണമായിരുന്നു. നാല് സെക്കന്റുകള്‍ ജ്വലനം പൂര്‍ത്തിയാക്കിയാലേ പരീക്ഷണം വിജയിക്കുകയുള്ളൂ.

300 ദിവസങ്ങളോളം മഗംള്യാന്റെ യാത്രയില്‍ പ്രവര്‍ത്തനരഹിതമായിരുന്നു ലാം എഞ്ചിന്. ഈ എഞ്ചിന് പ്രവര്‍ത്തിയ്ക്കുക ശാസ്ത്രജ്ഞന്മാര്ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കമ്പ്യൂട്ടറിലേയ്ക്ക് നിര്‍ദ്ദേശങ്ങളും ആഞ്ജകളും മുന്‍കൂട്ടി അപ്ലോഡ് ചെയ്ത ശേഷമാണ് ജ്വലനത്തിനുള്ള നിര്‍ദ്ദേശം നല്‍കുക.
ഉച്ചയ്ക്ക് 2.30 ഓടെയാണ് ലാം എഞ്ചിന് പരീക്ഷണ ജ്വലനം നടത്തിയത്. ഇനി ആശങ്കയുടെ നിമിഷങ്ങള്‍ ഇല്ലെന്നും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമെന്നും മംഗള്യാന് പ്രൊജക്ട് ഡയറക്ടര്‍ എസ് അരുണന് പ്രതികരിച്ചു. ചരിത്രനേട്ടം കൈയ്യെത്തും ദൂരത്തെത്തി നില്ക്കുമ്പോള് രാജ്യം മുഴുവന്‍ ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലേയ്ക്ക് ഉറ്റുനോക്കുകയായിരുന്നു ആ ശുഭവാര്‍ത്തയ്ക്കായി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications