കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ പരീക്ഷണ ജ്വലനം വിജയകരം, ഇനി ചൊവ്വ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ ആ പരീക്ഷണവും നേരിട്ട് മംഗള്‍യാന്‍ ചൊവ്വയുടെ വിജയപഥത്തിലേയ്ക്ക് കടന്നു. രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മംഗള്‍യാന്റെ ലിക്വിഡ് അപ്പോജി മോട്ടോര്‍ അഥവാ ലാം എഞ്ചിന്റെ ജ്വലനം നടന്നു. ഐഎസ്ആര്‍ഒ തന്നെയാണ് ജ്വലനം നടന്ന വിവരം സ്ഥിരീകരിച്ചത്.

നാല് സെക്കന്റോളമായിരുന്നു ജ്വലനം. സെപ്റ്റംബര്‍ 24 ന് ചൊവ്വയിലെത്തണമെങ്കില്‍ മംഗള്‍യാന് ലാം എഞ്ചിന്റെ ജ്വലനം വിജയകരമായി പൂര്‍ത്തിയാക്കണമായിരുന്നു. നാല് സെക്കന്റുകള്‍ ജ്വലനം പൂര്‍ത്തിയാക്കിയാലേ പരീക്ഷണം വിജയിക്കുകയുള്ളൂ.

Mangalyan

300 ദിവസങ്ങളോളം മഗംള്‍യാന്റെ യാത്രയില്‍ പ്രവര്‍ത്തനരഹിതമായിരുന്നു ലാം എഞ്ചിന്‍. ഈ എഞ്ചിന്‍ പ്രവര്‍ത്തിയ്ക്കുക ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കമ്പ്യൂട്ടറിലേയ്ക്ക് നിര്‍ദ്ദേശങ്ങളും ആഞ്ജകളും മുന്‍കൂട്ടി അപ്ലോഡ് ചെയ്ത ശേഷമാണ് ജ്വലനത്തിനുള്ള നിര്‍ദ്ദേശം നല്‍കുക.

ഉച്ചയ്ക്ക് 2.30 ഓടെയാണ് ലാം എഞ്ചിന്‍ പരീക്ഷണ ജ്വലനം നടത്തിയത്. ഇനി ആശങ്കയുടെ നിമിഷങ്ങള്‍ ഇല്ലെന്നും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമെന്നും മംഗള്‍യാന്‍ പ്രൊജക്ട് ഡയറക്ടര്‍ എസ് അരുണന്‍ പ്രതികരിച്ചു. ചരിത്രനേട്ടം കൈയ്യെത്തും ദൂരത്തെത്തി നില്‍ക്കുമ്പോള്‍ രാജ്യം മുഴുവന്‍ ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലേയ്ക്ക് ഉറ്റുനോക്കുകയായിരുന്നു ആ ശുഭവാര്‍ത്തയ്ക്കായി.

English summary
Isro test-fired Mangalyaan liquid engine Successfully
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X