കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ബഹിരാകാശത്ത് ഇന്ത്യക്കാർ, പിന്നെ സ്വന്തമായി ബഹിരാകാശ നിലയം ! വമ്പന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ

Google Oneindia Malayalam News

Recommended Video

cmsvideo
സ്വന്തമായി ബഹിരാകാശ നിലയം, വമ്പന്‍ പദ്ധതികളുമായി ISRO | Oneindia Malayalam

ദില്ലി: ബഹിരാകാശ രംഗത്ത് കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യ ഉണ്ടാക്കിയത് വലിയ നേട്ടങ്ങളാണ്. ചന്ദ്രയാനും മംഗള്‍യാനും എല്ലാം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച ദൗത്യങ്ങളായിരുന്നു. അടുത്തതായി ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ദൗത്യമാണ് ഇന്ത്യക്ക് മുന്നില്‍.

ചരിത്ര ദൗത്യവുമായി വീണ്ടും ഐഎസ്ആർഒ; ചന്ദ്രയാൻ-2 ജൂലൈ 15ന് കുതിച്ചുയരും, ദൃശ്യങ്ങൾ പുറത്ത് വിട്ടുചരിത്ര ദൗത്യവുമായി വീണ്ടും ഐഎസ്ആർഒ; ചന്ദ്രയാൻ-2 ജൂലൈ 15ന് കുതിച്ചുയരും, ദൃശ്യങ്ങൾ പുറത്ത് വിട്ടു

അതിനേക്കാളേറെ ശാസ്ത്ര ലോകം ഉറ്റുനോക്കുന്ന മറ്റൊരു പ്രഖ്യാപനവും പുറത്ത് വന്നിരിക്കുകയാണ്. 2030 ല്‍ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കും എന്നതാണ് അത്. 20 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം ആയിരിക്കും ഇന്ത്യ സ്ഥാപിക്കുക. പതിനഞ്ച് മുതല്‍ 20 ദിവസം വരെ ബഹിരാകാശ യാത്രികള്‍ക്ക് തങ്ങാനുള്ള സംവിധാനം ആയിരിക്കും ആദ്യം ഒരുക്കുക.

isro

തികച്ചും തദ്ദേശീയമായിട്ടായിരിക്കും ഈ ബഹിരാകാശ നിലയം ഒരുക്കുക എന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി മറ്റ് രാജ്യങ്ങളുടെ സഹായം തേടില്ല. നിലവില്‍ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ബഹിരാകാശ നിലയങ്ങളുള്ളത്. പലരാജ്യങ്ങള്‍ കൂടി നിര്‍മിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം കൂടാതെയാണ് ഇത്. സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുന്നതോടെ ഈ മേഖലയില്‍ ഇന്ത്യ ഉന്നത സ്ഥാനം നേടും എന്ന് ഉറപ്പാണ്.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് ബഹിരാകാശ നിലയം സ്ഥാപിക്കുന്ന പദ്ധതി നടിപ്പിലാക്കുക. ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

2022 ല്‍ ആണ് ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതി നടപ്പിലാക്കുന്നത്. 2022 ഓഗസ്റ്റ് 15 ന് ആയിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി ഇപ്പോള്‍ തന്നെ പതിനായിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇവയെ കൂടാതെ ചന്ദ്രയാന്‍-2, സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആദിത്യ മിഷന്‍, ശുക്രനെ കുറിച്ച് പഠിക്കുന്നതിനായി വീനസ് മിഷന്‍ എന്നീ പദ്ധതികളും ഐഎസ്ആര്‍ഒ ആവിഷ്‌കരിച്ചിട്ടുണ്ട്.

English summary
ISRO to launch India's own Space Station in 2030 as an extension of Gaganyaan Mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X