കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രമെഴുതാന്‍ ഇന്ത്യ; ഐഎസ്ആര്‍ഒ പുലിയല്ല പുപ്പുലി

103 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ് ആര്‍ഒ. ചരിത്രത്തിലെ നാഴിക്കല്ലായാക്കാവുന്ന ഈ നീക്കം ഇതാദ്യമാണ്.

  • By Jince K Benny
Google Oneindia Malayalam News

തിരുപ്പതി: രാജ്യത്തിന് അഭിമാനത്തിന്റെ നിരവധി സുവര്‍ണ നിമിഷങ്ങള്‍ക്ക് കാരണക്കാരായ ഐഎസ്ആര്‍ഒ മറ്റൊരു സുവര്‍ണ നിമിഷത്തിനും കാരണക്കാരാകുകയാണ്. ചൊവ്വയില്‍ വരെയെത്തിയ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളില്‍ നാസ അടക്കമുള്ള പര്യവേഷണ കേന്ദ്രങ്ങള്‍ അസൂയാലുക്കളായിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ കാര്‍ട്ടൂണിലൂടെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ദൗത്യം.

ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 103 ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ ഇതൊരു നാഴികക്കല്ലാകും. ഫെബ്രുവരി ആദ്യവാരം 103 ഉപഗ്രഹങ്ങളേയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി-സി37 പറന്നുയരും. നൂറം വിദേശ സാറ്റലൈറ്റുകളാണെന്നതിലും രാജ്യത്തിന് അഭിമാനിക്കാം.

നൂറ് വിദേശ ഉപഗ്രഹങ്ങള്‍

ഉപഗ്രഹ വിക്ഷേപണത്തില്‍ ചരിത്രത്തില്‍ ഇന്ത്യയുടേതായി മൂന്ന് ഉപഗ്രഹങ്ങള്‍ മാത്രമാണുള്ളത്. 100 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ്. ഏതൊക്കെ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ഐഎസ്ആര്‍ഒ അധികൃര്‍ തയാറായില്ലെങ്കിലും ഇവയില്‍ അമേരിക്കയുടേയും ജര്‍മനിയുടേയും ഉപകരണങ്ങളും ഉള്‍പ്പെടുമെന്ന് വ്യക്തമാക്കി.

83ല്‍ നിന്നും 103ലേക്ക്

പിഎസ്എല്‍വിയുടെ വിക്ഷേപണം ആദ്യം തീരുമാനിച്ചിരുന്നത് ജനുവരി അവസാന വാരം ആയിരുന്നു. 80 വിദേശ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് 20 വിദേശ ഉപഗ്രഹങ്ങള്‍ കൂടെ ഉള്‍പ്പെടുത്തുകയായിരുന്നു. അതിനാലാണ് തിയതി മാറ്റി നിശ്ചയിച്ചത്.

ചരിത്രത്തിലെ നാഴികക്കല്ല്

ഇത്തരത്തിലൊരു വിക്ഷേപണ പരീക്ഷണം ഇതിനു മുമ്പാരും നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വിക്ഷേപണ ചരിത്രത്തില്‍ ഈ നീക്കം ഒരു നാഴികക്കല്ലാകും.

മൈക്രോ-സ്‌മോള്‍

മൈക്രോ-സ്‌മോള്‍ എന്ന വിഭാഗത്തിലുള്ള ചെറുതും ഭാരം കുറഞ്ഞതുമായ ഉപഗ്രഹങ്ങളലാണ് വിക്ഷേപിക്കുന്നത്. ഉപഗ്രഹവിക്ഷേപണ വാഹനമായ പിഎസ്എല്‍വി(പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍)-സി37 ഉപയോഗിച്ചാണ് വിക്ഷേപണം. ഉപഗ്രഹങ്ങളുടേതുള്‍പ്പെടെ 1350 കിലോഗ്രാം ഭാരം വരും വാഹനത്തിന്. 500-600 കിലോ ഭാരമാണ് ഉപഗ്രഹങ്ങള്‍ക്ക് കണക്കാക്കുന്നത്.

പരമാവധി 22 എണ്ണം

ഇതുവരെ 22 ഉപഗ്രഹങ്ങള്‍ വരെയാണ് ഒന്നിച്ചു വിക്ഷേപിച്ചിട്ടുള്ളത്. അഞ്ച് തവണ ഇത്തരത്തില്‍ 22 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ചിട്ടുണ്ട്.

ഏഷ്യന്‍ സാറ്റലൈറ്റ് പ്രോജക്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രീയ പദ്ധതിയായ ഏഷ്യന്‍ സാറ്റലൈറ്റ് പ്രോജക്ടിന് മാര്‍ച്ചില്‍ തുടക്കമാകും. സാര്‍ക് സാറ്റലൈറ്റ് എന്നായിരുന്നു ഈ പദ്ധതിക്ക് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പുമൂലം ഏഷ്യന്‍ സാറ്റലൈറ്റ് പ്രോഗ്രാം എന്ന് പേര് മാറ്റുകയായിരുന്നു. ഇന്ത്യക്കു പുറമെ ശ്രീലങ്ക, മാലി ദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും.

English summary
isro, pslv, satellites, india, ഐഎസ്ആര്‍ഒ, പിഎസ്എല്‍വി, ഉപഗ്രഹം, ഇന്ത്യ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X