കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാന്ദ്രദൗത്യവുമായി ഇന്ത്യ മുന്നോട്ട്; ചാന്ദ്രയാൻ 3 ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്, 2020 നവംബറിനുള്ളിൽ

Google Oneindia Malayalam News

ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ആദ്യ ശ്രമം പരാജപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ 3 ദൗത്യവുമായി ഐഎസ്ആർഒ. 2020 നവംബറിനുള്ളിൽ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ ഇസ്രോ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

വിശ്വാസവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ബ്രസീലില്‍ മോദി-ഷീ കൂടിക്കാഴ്ചവിശ്വാസവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ബ്രസീലില്‍ മോദി-ഷീ കൂടിക്കാഴ്ച

ചാന്ദ്രയാൻ 3 ദൗത്യത്തിനായി ഒരു ഉന്നതതല സമിതിയും മൂന്ന് സബ് കമ്മിറ്റികളും രൂപികരിച്ചിട്ടുണ്ട്. ചാന്ദ്രയാൻ 2-വിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ ചന്ദ്രയാൻ 3ൽ ലാൻഡറും റോവറും മാത്രമേ ഉണ്ടാകുവെന്നാണ് സൂചന. റോവർ, ലാൻഡർ, ലാൻഡിംഗ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും.

mander

ഇതുവരെ ദൗത്യത്തിന്റെ ലാൻഡിംഗ് സൈറ്റ് സെലക്ഷൻ, അബ്സല്യൂട്ട് നാവിഗേഷൻ, ലോക്കൽ നാവിഗേഷൻ തുടങ്ങിയ വശങ്ങളെക്കുറിച്ചാണ് ഐഎസ്ആർഒ ചർച്ച ചെയ്തിട്ടുള്ളത്. ലാൻഡറിന്റെ കാലുഖൽ കൂടുതൽ ശക്തമാക്കുന്നതിനാണ് ഇക്കുറി കൂടുതൽ പരിഗണന നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതുവഴി ഉയർന്ന വെലോസിറ്റിയിലും ലാൻഡിംഗ് സാധ്യമാകും.

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 2 അവസാന ഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കവെ ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമാവുകയായിരുന്നു. ചന്ദ്രയാൻ 2വിന്റെ ലാൻഡറിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇസ്രോയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക വിശദകരണം വന്നിട്ടില്ല.

English summary
ISRO to launch Chadrayaan 3 before November 2020, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X