ശുക്രനിലെ രഹസ്യങ്ങൾ പഠിക്കാൻ ഐഎസ്ആർഒ; ദൗത്യത്തെ കുറിച്ച് വിവരിച്ച് ചെയർമാൻ
ബെംഗളൂരു: ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹമായ ശുക്രനെ കുറിച്ച് പഠിക്കാൻ ഐ എസd ആർ ഒ. ദൗത്യത്തിന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്നും പേലോഡുകൾ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഐ എസ് ആർ ഒ തലവൻ എസ് സോമനാഥ് അറിയിച്ചു.
'ഞങ്ങൾക്ക് പല ദൗത്യങ്ങളും ഉണ്ട്. ശുക്രനിലേക്കുള്ള ദൗത്യത്തിന്റെ നടപടികൾ പുരോഗമിക്കുകയാണ്. പേലേഡുകൾ വികസിപ്പിച്ചു', ഡൽഹിയിൽ ഇന്ത്യൻ നാഷ്ണൽ സയൻസ് അക്കാദമിയിൽ സംസാരിക്കവെ സോമനാഥ് പറഞ്ഞു. ശുക്രനെ പഠിക്കുന്നതിലൂടെ ബഹിരാകാശ മേഖലയിലെ പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

'ശുക്രൻ വളരെ നിഗൂഢതകൾ ഉള്ള ഗ്രഹമാണ്. അതിനൊരു അന്തരീക്ഷവുമുണ്ട്. ശുക്രന്റെ അന്തരീക്ഷം കട്ടിയുള്ളതാണ്. അന്തരീക്ഷമർദ്ദം ഭൂമിയേക്കാൾ 100 മടങ്ങ് കൂടുതലാണ്, അതിൽ ആസിഡുകൾ നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഉപരിതലത്തിൽ കാലുകുത്താൻ കഴിയില്ല. ഉപരിതലം കട്ടിയുള്ളതാണോ അല്ലയോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്തുകൊണ്ടാണ് നമ്മൾ ഇതെല്ലാം മനസ്സിലാക്കാൻ ശ്രമിക്കുന്നത്? ഒരുപക്ഷേ ഭൂമിയും ഒരുനാൾ ശുക്രന് സമാനമാകാം. എനിക്കറിയില്ല. ഒരുപക്ഷേ 10,000 വർഷങ്ങൾക്ക് ശേഷം ഭൂമിയുടെ സ്വഭാവസവിശേഷതകൾ മാറ്റിയേക്കാം. ഭൂമി ഒരിക്കലും ഇങ്ങനെയായിരുന്നില്ല. വളരെക്കാലം മുമ്പ് ഇത് വാസയോഗ്യമായ സ്ഥലമായിരുന്നില്ല. നിരവധി പരിണാമങ്ങൾക്ക് ശേഷമാണ് വാസയോഗ്യമായ ഭൂമി ഉണ്ടായത്', സോമനാഥ് പറഞ്ഞു.
സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹവും ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹവുമാണ് ശുക്രൻ. കാഴ്ചയിലും വലിപ്പത്തിലും ഭൂമിയോട് സാദൃശ്യം തോന്നുന്ന 'ഭൂമിയുടെ ഇരട്ട' എന്ന വിളിപ്പേരുള്ള ഗ്രഹം കൂടിയാണ് ശുക്രൻ.വളരെ വൈവിധ്യമാര്‍ന്ന പാരിസ്ഥിതിക സാഹചര്യമാണ് ഈ ഗ്രഹത്തില്‍ നിലനില്‍ക്കുന്നത്. മനുഷ്യര്‍ക്ക് താമസിക്കാന്‍ കഴിയാത്ത ഗ്രഹമാണ് ശുക്രന്‍ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
2016-ൽ, യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) ശുക്ര ദൗത്യം നടത്തിയിരുന്നു. ജപ്പാനിലെ അകാറ്റ്‌സുകിയും വീനസ് ദൗത്യം നടത്തിയിരുന്നു. യു എസിന്റെ നാസയും ശുക്ര ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. 2028 ലും 2030 ലും നാസ ശുക്ര ദൗത്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡാവിഞ്ചി എന്ന് പേരിട്ടിരിക്കുന്ന ആദ്യ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചാണ് പഠിക്കുക. രണ്ടാമത്തെ ദൗത്യമായ വെരിറ്റാസ് ഉപരിതലത്തെ കുറിച്ചാണ് പഠിക്കുക. 500 ദശലക്ഷം യു എസ് ഡോളറാണ് ദൗത്യത്തിന് ചെല് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications