കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാൻ രണ്ട് പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്തു വിട്ടു; അഭിമാനത്തോടെ ഐഎസ്ആർഒ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ചാന്ദ്രപരിവേഷണ പേടകമായ പേടകമായ ചന്ദ്രയാൻ 2 പകർത്തിയ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 2650 കിലോമീറ്റർ ഉയരത്തിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. അപ്പോളോ ക്രേറ്ററും മെറെ ഒറിയന്റലും ചന്ദ്രയാൻ പകർത്തിയ ചിത്രത്തിൽ കാണാം. ചന്ദ്രന്റെ ഭ്രമണ പദത്തിലാണ് ചന്ദ്രയാൻ 2 ഇപ്പോളുള്ളത്.

ചിദംബരം വീണ്ടും സിബിഐ കസ്റ്റഡിയില്‍.... ഓഗസ്റ്റ് 26 വരെ കസ്റ്റഡി അനുവദിച്ച് സുപ്രീം കോടതി!!ചിദംബരം വീണ്ടും സിബിഐ കസ്റ്റഡിയില്‍.... ഓഗസ്റ്റ് 26 വരെ കസ്റ്റഡി അനുവദിച്ച് സുപ്രീം കോടതി!!

ഓഗസ്റ്റ് 21ന് പകർത്തിയ ചിത്രങ്ങളാണിതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ചന്ദ്രന്റെ സതേൺ ഹെമിസ്ഫിയറിൽ സ്ഥിതിചെയ്യുന്ന 538 കിലോമീറ്റർ വ്യാസമുള്ള വിള്ളലാണ് അപ്പോളോ. നാസയുടെ അപ്പോളോ മിഷനുള്ള ബഹുമാന സൂചകമായാണ് ഈ പേര് നൽകിയത്. ഈ വിള്ളലിനകത്ത് നിരവധി ചെറു വിള്ളലുകളും ഉണ്ട്. നാസയുടെ ബഹിരാകാശ യാത്രികരുടെ പേരുകളാണ് ഈ വിള്ളലുകൾക്ക് നൽകിയിരിക്കുന്നത്.

chandrayan

കിഴക്കൻ സമുദ്രം എന്നാണ് ഓറിയന്റിലിന്റെ ലാറ്റിൻ പേര്. ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് ഇതെന്നാണ് സൂചന. ഏകദേശം 950 കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. 300 കോടി വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണിതെന്നാണ് സൂചന.

കഴിഞ്ഞ ജൂലൈ 22നാണ് ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നത്. ഓഗസ്റ്റ് 28, 30 സെപ്റ്റംബർ ഒന്ന് തീയതികളിൽ വീണ്ടും ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപദം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുക്കും. സെപ്റ്റംബർ ഏഴിന് രാത്രി 1.40ന് ചന്ദ്രനിലിറക്കാനാണ് പദ്ധതി.

English summary
ISRO tweeted images captured by chandrayan 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X