കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർണായക ഘട്ടം കടന്ന് ചന്ദ്രയാൻ 2, എല്‍14 ക്യാമറ പകർത്തിയ ഭൂമിയുടെ അതിമനോഹര ചിത്രങ്ങൾ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ 2 യാത്രയിലെ നിര്‍ണായകമായ ഒരു ഘട്ടം കൂടി പൂര്‍ത്തിയാക്കിയിരിക്കുകയണ്. ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് ചന്ദ്രയാന്‍ 2 കടന്നിരിക്കുകയാണ്. ഏറെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണ് ചന്ദ്രയാന്‍ 2 പൂര്‍ത്തിയാക്കിയിരിക്കുന്നത്. സുപ്രധാനമായ നാഴികക്കല്ലാണ് ഇന്ത്യയുടെ ചന്ദ്ര ദൗത്യം പിന്നിട്ടിരിക്കുന്നത് എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പ്രതികരിച്ചിരിക്കുന്നത്.

ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങളും ചിറകിലേറ്റി ചന്ദ്രയാന്‍ 2 വിജയകരമായി കുതിച്ച് പൊങ്ങിയത്. 29 ദിവസം ഭൂമിയുടെ ഭ്രമണ പഥത്തില്‍ ചന്ദ്രയാന്‍ ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കടന്നിരിക്കുന്നത്.

ISRO

ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ ആദ്യ ദൃശ്യങ്ങള്‍ ആഗസ്റ്റ് 4ന് ഐഎസ്ആര്‍ഒ പുറത്ത് വിട്ടിരുന്നു. എല്‍14 ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ഒരു കൂട്ടം മനോഹര ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്ത് വിട്ടത്. ആഗസ്റ്റ് മൂന്ന് ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങി പര്യവേഷണം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2. സെപ്റ്റംബര്‍ 7ന് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ 13 ദിവസമാണ് ചന്ദ്രയാന്‍ 2 ഭ്രമണം നടത്തുക. 978 കോടി മുതല്‍ മുടക്കിലാണ് ഇന്ത്യ ചന്ദ്രയാന്‍ 2 നെ ചന്ദ്രനിലേക്ക് അയച്ചിരിക്കുന്നത്.

English summary
ISRO tweets beautiful pictures of Earth taken by Chandrayaan 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X