കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര ദൗത്യവുമായി വീണ്ടും ഐഎസ്ആർഒ; ചന്ദ്രയാൻ-2 ജൂലൈ 15ന് കുതിച്ചുയരും, ദൃശ്യങ്ങൾ പുറത്ത് വിട്ടു

Google Oneindia Malayalam News

ദില്ലി: ഐഎസ്ആർഒയുടെ രണ്ടാം ചൗന്ദ്ര ദൗത്യം ചന്ദ്രയാൻ- 2 ജൂലൈ 15ന് വിക്ഷേപിക്കും. ജൂലൈ 15ന് പുലർച്ചെ 2.51നായിരിക്കും വിക്ഷേപണമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പേടകത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. ജിഎസ്എൽവി മാർക്ക് മൂന്നിലാണ് ചാന്ദ്രയാൻ‌-2 വിക്ഷേപിക്കുക.

തീരുമാനത്തിൽ ഉറച്ച് രാഹുൽ; പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്, സാധ്യതാ പട്ടികയിൽ 4 പേർതീരുമാനത്തിൽ ഉറച്ച് രാഹുൽ; പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്, സാധ്യതാ പട്ടികയിൽ 4 പേർ

മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാൻ രണ്ടാം ദൗത്യത്തിൽ ഉള്ളത്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ. വിക്രം സാരാഭായിക്ക് ആദരം അർപ്പിച്ചുകൊണ്ട് വിക്രം എന്നാണ് ലാൻഡറിന് പേര് നൽകിയിരിക്കുന്നത്. പ്രഗ്യാൻ എന്നാണ് റോവറിന്റെ പേര്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ് റോവറിന്റെ ദൗത്യം. 3.8 ടണ്ണാണ് ചന്ദ്രയാൻ രണ്ടിന്റെ ആകെ ഭാരം.

chandrayan

പേടകത്തിന്റെ നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപദത്തിൽ എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് സെപ്റ്റംബർ ആറിനാണ് റോവറിനെ ചന്ദ്രപരിതലത്തിൽ ഇറക്കുന്നത്. ഒരു വർഷമാണ് ഇതിന് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രനിലെ രാസഘടനയെ പഠിക്കുക എന്ന ദൗത്യമാണ് ചന്ദ്രയാൻ 2വിന് പ്രധാനമായുമുളളത്.

ഐഎസ്ആർഒയുടെ ഏറ്റവും സങ്കീർണമായ ദൗത്യമാണിതെന്ന് ചെയർമാൻ കെ ശിവൻ പറഞ്ഞു. 10 വർഷം മുമ്പാണ് ചന്ദ്രയാൻ രണ്ടിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതിന് മുമ്പ്, അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയുള്ള റോവർ ദൗത്യം പരീക്ഷിച്ചിട്ടുള്ളു. ഏകദേശം അറുനൂറ് കോടിയോളം രൂപയാണ് ദൗത്യത്തിന്റെ ആകെ ചെലവ്.

English summary
ISRO will launch Chandrayan 2 on july 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X