Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടവുമായി ഐഎസ്ആർഒ; കുതിച്ചുയർന്ന് ‘എൻവിഎസ്-02'

ശ്രീഹരിക്കോട്ട: നൂറാ വിക്ഷപണം നടത്തി ചരിത്രം കുറിച്ച് ഐ എസ് ആർ ഒ. ഗതിനിർണയ ഉപഗ്രഹം 'എൻവിഎസ്-02' ആണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 6.23ന് ജി എസ് എൽ വിയുടെ ചിറകിലേറിയാണ് ഉഗഹ്രഹം കുതിച്ചുയർന്നത്. ഡോ വി നാരായണൻ ഐ എസ് ആർ ഒയുടെ ചെയർമാനായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ വിക്ഷേപണം കൂടിയാണിത്. ജി എസ് എൽ വി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചെന്നും ദൗത്യം വിജയകരമാണെന്നും ഡോ നാരായണൻ അറിയിച്ചു.

വിക്ഷേപിച്ച് 19 മിനിറ്റുകൾക്കകമാണ് ജി എസ് എൽ വി ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. എൻ വി എസ് സീരിസിലുള്ള രണ്ടാമത്തെ ഉപഗ്രഹമാണ് 'എൻവിഎസ്-02'.ഇന്ത്യയിലെ ഉപയോക്താക്കൾക്കും അതുപോലെ തന്നെ ഇന്ത്യൻ ഭൂപ്രദേശത്തിന് 1500 കിമി ചുറ്റളവിലുള്ള പ്രദേശവുമാണ് ഉപഗ്രഹത്തിന്റെ പരിധിയിൽ വരിക. 2,250 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിന് ഉള്ളത്.

isro-

ഭൗമ, വ്യോമ, സമുദ്ര ഗതിനിർണം, പ്രിസിഷൻ അഗ്രികൾച്ചർ, ഫ്ലീറ്റ് മാനേജ്മെൻ്റ്, മൊബൈൽ ഉപകരണങ്ങളിലെ ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, ഉപഗ്രഹങ്ങൾക്കായുള്ള ഭ്രമണപഥ നിർണ്ണയം, ഐഒടി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകൾ, എമർജൻസി, ടൈമിംഗ് സേവനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് നാവിക് ഉപഗ്രഹങ്ങൾ ഐ എസ് ആർ ഒ വികസിപ്പിച്ചത്. 'എൻവിഎസ് -01'കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഐ എസ് ആർ ഒ വിക്ഷേപിച്ചിരുന്നു.

നാവിക് ഉപഗ്രഹങ്ങൾ രണ്ട് തരം സേവനങ്ങളാണ് പ്രധാനമായും നൽകുന്നത്. ഒന്ന് സ്റ്റാൻഡേർഡ് പൊസിഷനിംഗ് സർവീസ് (എസ്‌ പി എസ്), മറ്റൊന്ന് റെസ്ട്രിക്റ്റഡ് സേവനം. (ആർ എസ്). സേവന മേഖലയിൽ 20 മീറ്ററിൽ താഴെയുള്ള സ്ഥാന കൃത്യതയും 40 നാനോ സെക്കൻഡിൽ താഴെ സമയ കൃത്യതയും എസ് പി എസ് നൽകും.
ഉയർന്ന കൃത്യത ഉറപ്പാക്കാൻ മൂന്ന് ഫ്രീക്വൻസി ബാൻഡുകളിൽ (L1, L5, S) പ്രവർത്തിക്കുന്ന ഒരു നൂതന നാവിഗേഷൻ പേലോഡാണ് ഇത് വഹിക്കുന്നത്.

62 പിഎസ്എൽവി, 16 ജിഎസ്എൽവി, 7 എൽവിഎം3, 4 വീതം എഎസ്എൽവി, എസ്എൽവി, 3 എസ്എസ്എൽവി, ക്രൂ എസ്കേപ്പ് സിസ്റ്റം, സ്ക്രാംജെറ്റ് എൻജിൻ, ആർഎൽവി-ടിഡി തുടങ്ങിയ ദൗത്യങ്ങളാണ് ഇതുവരെ ഐഎസ്ആർഒ പൂർത്തിയാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+