കൗണ്ട് ഡൗണ്‍ ആരംഭിച്ചു; ആകാശം തൊടാന്‍ ഐഎസ്ആര്‍ഒയുടെ ബാഹുബലി; വിക്ഷേപണം ഇന്ന് വൈകിട്ട്
ഹൈദരാബാദ്: ഇന്ത്യയിലെ ലക്ഷക്കണക്കിന് ബഹിരാകാശ പ്രേമികള്‍ ഇന്ന് വലിയ ആകാംക്ഷയിലും ആഹ്ലാദത്തിലുമാണ്. അവരുടെ മനസിലും ബാഹുബലിക്കായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. നിര്‍ണായകമായ ഒരു ചുവടുവയ്പ്പിനാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് തയ്യാറെടുക്കുന്നത്. ബാഹുബലി എന്നറിയപ്പെടുന്ന എല്‍വിഎം3-എം5 എന്ന റോക്കറ്റ് ഇന്ന് വിക്ഷേപണം നടത്തും.
ഇന്ന് വൈകുന്നേരം 5.26ന് ശ്രീഹരി കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ബാഹുബലി ബഹിരാകാശത്തേക്ക് കുതിച്ചുയരുക. 4000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ആശവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 എന്ന ഉപഗ്രഹവും വഹിച്ചുകൊണ്ടാണ് ബാഹുബലി ബഹിരാകാശത്തേക്ക് പോകുന്നത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം ആണിത്. വിക്ഷേപണത്തിനായുള്ള 24 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞതായി ഐഎസ്ആര്‍ഒ അറിയിച്ചു.

വിക്ഷേപണത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു. 43.5 മീറ്റര്‍ ഉയരമുള്ള ബാഹുബലി റോക്കറ്റിനെ ഇതിനകം രണ്ടാമത്തെ വിക്ഷേപണത്തറയിലേക്ക് മാറ്റി. റോക്കറ്റിന്റെ ഭാരം ഉയര്‍ത്താനുള്ള ശേഷി കൊണ്ടാണ് ഐഎസ്ആര്‍ഒ ബാഹുബലി എന്ന പേര് നല്‍കിയത്.
ജിടിഒ എന്നറിയപ്പെടുന്ന ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്കാണ് ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. റോക്കറ്റിന്റെ വശങ്ങളില് സ്ഥിതി ചെയ്യുന്ന രണ്ട് എസ്200 സോളിഡ് റോക്കറ്റ് ബൂസ്റ്ററുകള്‍ റോക്കറ്റിന് കുതിച്ചുയരാനുള്ള ഊര്‍ജം പകരുന്നു. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിലാണ് എസ്200 ബൂസ്റ്ററുകള്‍ വികസിപ്പിച്ചെടുത്തത്.
എല്‍വിഎം3 റോക്കറ്റ് ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റാണ്. ഇതില്‍ രണ്ട് സോളിഡ് റോക്കറ്റ് ബൂസ്റ്ററുകള്‍, ലിക്വിഡ് പ്രൊപ്പല്ലന്റ് കോര്‍ സ്റ്റേജ്, ക്രയോജനിക് അപ്പര്‍ സ്റ്റേജ് റോക്കറ്റ്
എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തദ്ദേശീയമായി നിര്‍മ്മിച്ച് എടുത്തതാണ് എന്നതാണ് ശ്രദ്ധേയം. റോക്കറ്റ് വിക്ഷേപണ സാങ്കേതികവിദ്യയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടുന്നതിന്റെ സുപ്രധാനം ചുവടുവയ്പാണിത്.
എല്‍വിഎം3 റോക്കറ്റ് ഐഎസ്ആര്‍ഒയുടെ ഏറ്റവും പുതിയ ഹെവി-ലിഫ്റ്റ് വിക്ഷേപണ വാഹനമാണ്. ജിടിഒയില്‍ 4,000 കിലോഗ്രാം വരെ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്നതാണ് ഈ ബാഹുബലി റോക്കറ്റ്. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 8,000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഈ റോക്കറ്റിന് കഴിയും.
എല്‍വിഎം3-എം5 റോക്കറ്റിന്റെ അഞ്ചാമത്തെ പറക്കലാണിത്. ഇത് 2023-ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റാന്‍ സഹായിച്ചു. എല്‍വിഎം3 റോക്കറ്റിന്റെ മറ്റൊരു പതിപ്പായ എച്ച്ആര്എല്വി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഗഗന്യാന് മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിനുള്ള വിക്ഷേപണ വാഹനമായി ഉപയോഗിക്കും.
മള്‍ട്ടി-ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമായ സിഎംഎസ്-03 എന്ന ഉപഗ്രഹം, ഇന്ത്യന്‍ കരയിലും വിശാലമായ സമുദ്രമേഖലയിലും ആശയവിനിമയ സേവനങ്ങള്‍ നല്‍കും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications