ഭാരമുയര്‍ത്തി 'ബാഹുബലി' കുതിച്ചു; വിക്ഷേപണം വിജയകരം: വഹിക്കുന്നത് 4410 കിലോഗ്രാമുള്ള ഉപഗ്രഹം
ഹൈദരാബാദ്: ഇന്ത്യയിലെ ബഹിരാകാശ പ്രേമികളുടെ കാത്തിരിപ്പിന് ശുഭപര്യവസാനം. പേര് അന്വര്‍ത്ഥമാക്കും വിധം ഏറ്റവും ഭാരമേറിയ ഉപഗ്രഹവും വഹിച്ചുകൊണ്ട്, ഐഎസ്ആര്‍ഒയുടെ ബാഹുബലി കുതിച്ചുയര്‍ന്നു. 4000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ആശവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 നെ ജിടിഒ എന്നറിയപ്പെടുന്ന ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തിലാണ് ജിടിഒ. മോശം കാലാവസ്ഥയിലും വിക്ഷേപണം വിജയമെന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് ഔദ്യോഗികമായി അറിയിച്ചു.
ഇന്ന് വൈകിട്ട് കൃത്യം 5.26ന് ശ്രീഹരി കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ബാഹുബലി എന്നറിയപ്പെടുന്ന എല്‍വിഎം3-എം5 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ബാഹുബലിക്കായുള്ള കൗണ്ട് ഡൗണ്‍ ഇന്നലെത്തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് ഇന്നു നടത്തിയത്.

ദൗത്യ വിജയിച്ചതോടെ ഐഎസ്ആര്‍ഒ ടീം അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ചെയര്മാന് വി നാരായണന് ദൗത്യത്തില്‍ ഉള്‍പ്പെട്ട എല്ലാ ടീമുകളെയും അഭിനന്ദിച്ചു.
4410 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 എന്ന ഉപഗ്രഹവും വഹിച്ചുകൊണ്ടാണ് 43.5 മീറ്റര്‍ ഉയരമുള്ള ബാഹുബലി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം ആണിത്. പ്രതിരോധ മന്ത്രാലയം 1,589 കോടി രൂപയോളം ചെലവില്‍ ധനസഹായം നല്കിയ ഈ പദ്ധതി 2019 ജൂണിലാണ് കരാര്‍ ചെയ്യപ്പെട്ടത്.
വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം ഉപഗ്രഹം റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ റോക്കറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും വിശദാംശങ്ങളും അതീവ രഹസ്യമായിട്ടാണ് ഐഎസ്ആര്‍ഒ സൂക്ഷിച്ചത്.
മൂന്ന് ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനമാണ് എല്‍വിഎം3. ഇതില്‍ രണ്ട് സോളിഡ് റോക്കറ്റ് ബൂസ്റ്ററുകള്‍, ലിക്വിഡ് പ്രൊപ്പല്ലന്റ് കോര്‍ സ്റ്റേജ്, ക്രയോജനിക് അപ്പര്‍ സ്റ്റേജ് റോക്കറ്റ്
എന്നിവ അടങ്ങിയിരിക്കുന്നു.
റോക്കറ്റിന്റെ വശങ്ങളില് സ്ഥിതി ചെയ്യുന്ന രണ്ട് എസ്200 സോളിഡ് റോക്കറ്റ് ബൂസ്റ്ററുകളാണ് റോക്കറ്റിന് കുതിച്ചുയരാനുള്ള ഊര്‍ജം പകര്‍ന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിലാണ് എസ്200 ബൂസ്റ്ററുകള്‍ വികസിപ്പിച്ചെടുത്തത്.
മള്‍ട്ടി-ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമായ സിഎംഎസ്-03 എന്ന ഉപഗ്രഹം നാവിക സേനയ്ക്കു വേണ്ടിയാണ് വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ കരയിലും വിശാലമായ സമുദ്രമേഖലയിലും നാവിക സേനയ്ക്ക് ആശയവിനിമയ സേവനങ്ങള്‍ നല്‍കും. അതുകൊണ്ടു തന്നെ ദേശസുരക്ഷയ്ക്ക് ഏറെ നിര്‍ണായക സംഭാവനകള്‍ നല്കാന് ഈ ഉപഗ്രഹത്തിന് കഴിയും.
എല്‍വിഎം3 റോക്കറ്റ് ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റാണ്. ഇവയെല്ലാം തദ്ദേശീയമായി നിര്‍മ്മിതാണ്. റോക്കറ്റ് വിക്ഷേപണ സാങ്കേതികവിദ്യയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടുന്നതിന്റെ സുപ്രധാനം ചുവടുവയ്പാണിത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications