പിഎസ്എൽവിക്ക് വീണ്ടും തിരിച്ചടി , ചരിത്രത്തിലാദ്യം..ദൗത്യം വിജയിച്ചില്ലെന്ന് ഐഎസ്ആർഒ
ബെംഗളൂരു: പുതുവത്സരത്തിലെ ആദ്യ വിക്ഷേപണ ദൗത്യം വിജയിച്ചില്ലെന്ന് ഐഎസ്ആർഒ. ഡി ആർ ഡി ഒയുടെ പ്രതിരോധ ഉപഗഹ്രമായ അന്വേഷ അടക്കം 16 ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്എൽവി-സി62 വിക്ഷേപണത്തിൻ്റെ മൂന്നാംഘട്ടത്തില്‍ അനിശ്ചിതത്വത്തിലായതായി ഐഎസ്ആർഒ അറിയിച്ചു.
രാവിലെ 10.17 ന് സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നായിരുന്നു വിക്ഷേപണം. കഴിഞ്ഞ വർഷമുണ്ടായ അപ്രതീക്ഷിതമായ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് പിഎസ്എൽവിയിലൂടെ ഉപഗ്രഹ വിക്ഷേപണം നടത്തിയത്. എന്നാൽ ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ അപാകത നേരിട്ടതായി ഐഎസ്ആർഒ എക്സിൽ കുറിച്ചു. റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്‌നം ഉടലെടുത്തത്. ഇതോടെ റോക്കറ്റിന്‍റെ സഞ്ചാരപാത മാറിയെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തിൽ നടന്ന വിക്ഷേപണത്തിനിടേയും റോക്കറ്റിൻ്റെ മൂന്നാം ഘട്ടത്തിൽ അപാകത ഉണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും വിശ്വസനീയ വിക്ഷേപണ വാഹനത്തിൻ്റെ വിശ്വാസം തിരികെ കൊണ്ടുവരാനും ആഗോള തലത്തിൽ ഐ എസ് ആർ ഒയുടെ പ്രശസ്തി ശക്തിപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടുള്ള ഐ എസ് ആർ ഒയുടെ നീക്കം കൂടിയാണ് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്.

കനത്ത നിരാശ
തന്ത്രപരമായ പ്രാധാന്യത്തിനപ്പുറം ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ ചരിത്രപരമായ മുന്നേറ്റം കൂടിയാണ് അടയാളപ്പെടുത്തുക ലക്ഷ്യം വെച്ചായിരുന്നു ഇന്നത്തെ വിക്ഷേപണം. 15 ഉപഗ്രഹങ്ങളായിരുന്നു ഇന്ന് വിക്ഷേപിച്ചിരുന്നത്. ഉപഗ്രഹ രൂപകൽപ്പന മുതൽ വിക്ഷേപണം, ഗ്രൗണ്ട് സ്റ്റേഷൻ സേവനങ്ങൾ ഉൾപ്പെടെയാണ് കമ്പനികൾ വാഗ്ദാനം ചെയ്തത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ് എന്ന ഇന്ത്യൻ സ്വകാര്യ കമ്പനി ഏഴ് ഉപഗ്രഹങ്ങളാണ് ദൗത്യത്തിലേക്ക് സംഭാവന ചെയ്തിരുന്നത്.അതേസമയം 15 ഉപഗ്രഹങ്ങളിൽ എട്ടെണ്ണം ഫ്രാൻസ്, നേപ്പാൾ, ബ്രസീൽ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പേലോഡുകളുമാണ്.
ഡി ആർ ഡി ഒ വികസിപ്പിച്ച 'അൻവേഷ' ഉപഗ്രഹമാണ് ഈ ദൗത്യത്തിലെ പ്രധാനം. അത്യാധുനിക ഇമേജിങ് ശേഷി ഇന്ത്യയുടെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. പ്രതിരോധ, തന്ത്രപരമായ ആസൂത്രണങ്ങൾക്ക് ഇത് തത്സമയ വിവരങ്ങൾ നൽകും. വ
ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഓർബിറ്റ്എയ്ഡ് എയ്‌റോസ്‌പേസ് വികസിപ്പിച്ച ആയുൾസാറ്റ് ആണ് മറ്റൊരു പ്രധാന ഉപഗ്രഹം. താഴ്ന്ന ഭ്രമണപഥത്തിൽ പ്രൊപ്പെയ്ൻ അധിഷ്ഠിത ഇന്ധനം നിറയ്ക്കുന്നത് പരീക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത് ഉപഗ്രഹങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും, അവയ്ക്ക് സേവനം നൽകുന്നതിലൂടെ ബഹിരാകാശ അവശിഷ്ടങ്ങൾ ഫലപ്രദമായി കുറയ്ക്കാനും സഹായിക്കും.












Click it and Unblock the Notifications